ജോഹാനസ്ബെർഗ്: അർജന്റീനയിൽനിന്ന് അറ്റ്ലാന്റിക്കിലെ ആഫ്രിക്കൻ രാജ്യമായ കേപ്പ് വേർദെയിലേക്കു പുറപ്പെട്ട ഉല്ലാസകപ്പലിൽ ഹാന്റാവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. മൂന്നു പേർ മരിച്ചു. അഞ്ചു പേർക്കു കൂടി രോഗം ബാധിച്ചതായി സംശയിക്കുന്നു. എം.വി. ഹോണ്ടിയസ് എന്ന കപ്പൽ കേപ്പ് വേർദെയിൽ നങ്കൂരമിട്ടിരിക്കുകയാണ്.
എലികളുടെ മല, മൂത്ര വിസർജ്യങ്ങളിൽനിന്നും ഉമിനീരിൽനിന്നുമാണ് ഈ വൈറസ് മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരുന്നത് അപൂർവമാണ്. പനി, പേശിവേദന, തളർച്ച തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും.
രണ്ട് ഡച്ച് പൗരന്മാരും ഒരു ബ്രിട്ടീഷ് പൗരനുമാണു മരിച്ചത്. കപ്പലിൽ രോഗബാധ ഉണ്ടായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നു. മാർച്ച് 20ന് അർജന്റീനയിൽനിന്നു പുറപ്പെട്ട കപ്പൽ ഇന്നലെ കേപ്പ് വേർദെയിലെത്തി. 170 വിനോദസഞ്ചാരികൾക്കു കയറാവുന്ന ആഡംബര കപ്പലാണിത്.
Tags : cruise ship Hantavirus outbreak