x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ലെ പു​തി​യ ഭ​ര​ണ​കൂ​ടം മു​ൻ​പ​ത്തേ​ക്കാ​ൾ അ​പ​ക​ട​കാ​രി​യെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്


Published: April 10, 2026 06:18 PM IST | Updated: April 10, 2026 06:18 PM IST

ജ​റു​സ​ലേം: ഇ​റാ​നി​ൽ അ​ധി​കാ​ര​മേ​റ്റ പു​തി​യ ഭ​ര​ണ​കൂ​ടം മു​ൻ​പ​ത്തേ​ക്കാ​ൾ തീ​വ്ര​വും അ​പ​ക​ട​കാ​രി​യു​മാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്‍റി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ സേ​ന (ഐ​ഡി​എ​ഫ്). നി​ല​വി​ലെ ഭ​ര​ണ​നേ​തൃ​ത്വം ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ലെ (ഐ​ആ​ർ​ജി​സി) ക​ടു​ത്ത പ്ര​ത്യ​യ​ശാ​സ്ത്ര വാ​ശി​യു​ള്ള​വ​രാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും ഇ​ത് ഇ​സ്രാ​യേ​ലി​ന്‍റെ നി​ല​നി​ൽ​പ്പി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നു​മാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

40 ദി​വ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന യു​ദ്ധം ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന-​പെ​ട്രോ​കെ​മി​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കെ​യാ​ണ് ഈ ​പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ സൈ​നി​ക ആ​സ്തി​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും അ​തീ​വ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട് വ്യോ​മ​സേ​നാം​ഗ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തേ​ണ്ടി വ​രി​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത്ര​യ​ധി​കം നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ശേ​ഷ​വും ഇ​റാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​യെ​ന്ന വി​ല​യി​രു​ത്ത​ൽ പാ​ശ്ചാ​ത്യ ശ​ക്തി​ക​ളെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ണ്ണാ​യി​ര​ത്തി​ല​ധി​കം വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ഇ​റാ​നി​ൽ ന​ട​ത്തി​യ​താ​യാ​ണ് ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Tags : Intelligence Iran ruling party dangerous

Recent News

Corehub Up