പ്രതീകാത്മക ചിത്രം
ഗാസ: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രേലി കുടിയേറ്റക്കാരും പലസ്തീനികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു.
ഇസ്രേലി കുടിയേറ്റക്കാർ പ്രദേശത്തെ രണ്ടു മോസ്കുകൾക്കും കാറുകൾക്കും കൃഷിഭൂമിക്കും തീയിട്ടു. രണ്ടു ദിവസം മുമ്പ് താൽ ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ നാലു പലസ്തീനികളും രണ്ട് ഇസ്രേലികളും കൊല്ലപ്പെട്ടിരുന്നു.
ഇസ്രേലി സർക്കാരിന്റെ പിന്തുണയോടെ കുടിയേറ്റക്കാർ പലസ്തീനികൾക്കെതിരേ നടത്തുന്ന അക്രമം സമീപനാളുകളിൽ വർധിച്ചുവരികയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ രണ്ട് ഗ്രാമങ്ങൾ കഴിഞ്ഞ ദിവസം രാത്രി കുടിയേറ്റക്കാരുടെ ആക്രമണത്തിനിരയായി.
കാറുകൾ നശിപ്പിക്കപ്പെട്ടു, സ്വത്തുവകകൾ അപഹരിക്കപ്പെട്ടു, വീടിന്റെ ചുവരുകളിൽ വിദ്വേഷ വാക്യങ്ങൾ എഴുതിവച്ചെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിനു ശേഷം ഇസ്രയേൽ പ്രതിരോധ സേന റെയ്ഡുകൾ നടത്തി നിരവധി പലസ്തീനികളെ അറസ്റ്റ് ചെയ്തു.
Tags : Israeli settler Violence occupied WestBank Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash