x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് - ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്കിടെ ജെ.​ഡി വാ​ൻ​സ് ട്രം​പി​നെ വി​ളി​ച്ച​ത് ഡ​സ​ൻ ക​ണ​ക്കി​ന് കോ​ളു​ക​ൾ


Published: April 12, 2026 02:03 PM IST | Updated: April 12, 2026 03:00 PM IST

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കി‌ടെ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസിൽ നിന്നും ട്രംപിന് ലഭിച്ചത് ഡസൻ കണക്കിന് കോളുകൾ. 21 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ദ്ദേ​ഹം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ഡ​സ​ൻ ക​ണ​ക്കി​ന് ത​വ​ണ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

പാ​കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ. സ​മാ​ധാ​ന ച​ർ​ച്ച​ക​ളു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി ജെ.​ഡി വാ​ൻ​സ് നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. ച​ർ​ച്ച​ക​ളി​ലെ പു​രോ​ഗ​തി​യും ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും അ​ദ്ദേ​ഹം ത​ത്സ​മ​യം വൈ​റ്റ് ഹൗ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള മ​ഞ്ഞു​രു​ക​ലി​ന് വേ​ദി​യൊ​രു​ക്കി​യ​ത് പാ​കി​സ്ഥാ​നാ​ണ്. ഇ​സ്‌​ലാ മാ​ബാ​ദി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. ആ​ണ​വ ക​രാ​ർ, ഉ​പ​രോ​ധ​ങ്ങ​ൾ, പ​ശ്ചി​മേ​ഷ്യ​യി​ലെ സൈ​നി​ക വി​ന്യാ​സം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ധാ​ര​ണ​യി​ലെ​ത്താ​നാ​ണ് ഇ​രു​പ​ക്ഷ​വും ശ്ര​മി​ച്ച​ത്.

Tags : Trump J D Vance Latest News

Recent News

Corehub Up