x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്ക് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; സൊ​ഹ്റാ​ന് സാ​ധ്യ​ത, പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ട്രം​പി​ന്‍റെ ശ്ര​മം


Published: November 5, 2025 02:28 AM IST | Updated: November 5, 2025 02:28 AM IST

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ന​ഗ​ര​മാ​യ ന്യൂ​യോ​ർ​ക്കി​ലെ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്റാ​ൻ മം​ദാ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ അ​വ​സാ​ന നി​മി​ഷം ട്രം​പി​ന്‍റെ അ​റ്റ​കൈ പ്ര​യോ​ഗം. മേ​യ​റാ​യി മം​ദാ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഫെ​ഡ​റ​ൽ ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി.

മം​ദാ​നി വി​ജ​യി​ച്ചാ​ൽ സ​മ്പൂ​ർ​ണ​മാ​യ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ദു​ര​ന്ത​മാ​യി മാ​റു​മെ​ന്നും ന​ഗ​ര​ത്തി​ന്‍റെ അ​തി​ജീ​വ​നം അ​സാ​ധ്യ​മാ​കു​മെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ‌​ടു​പ്പി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു ട്രം​പ് വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. മു​ൻ ഗ​വ​ർ​ണ​റും മം​ദാ​നി​യു​ടെ എ​തി​രാ​ളി​യു​മാ​യ ആ​ൻ​ഡ്രൂ ക്യൂ​മോ​യ്ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്റ്റ് സ്ഥാ​നാ​ർ​ഥി മം​ദാ​നി വി​ജ​യി​ച്ചാ​ൽ ഏ​റ്റ​വും കു​റ​ഞ്ഞ തോ​തി​ൽ മാ​ത്ര​മേ ന്യൂ​യോ​ർ​ക്കി​ന് ഫെ​ഡ​റ​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കൂ. ഒ​രു ക​മ്യൂ​ണി​സ്റ്റ് ത​ല​പ്പ​ത്ത് എ​ത്തി​യാ​ൽ കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​കും. മം​ദാ​നി വി​ജ​യി​ച്ചാ​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​രം സ​മ്പൂ​ർ​ണ​മാ​യ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ദു​ര​ന്ത​മാ​കു​മെ​ന്ന​ത് എ​ന്‍റെ ബോ​ധ്യ​മാ​ണ്- ട്രം​പ് പ​റ​ഞ്ഞു.

ആ​ൻ​ഡ്രൂ ക്യൂ​മോ​യെ വ്യ​ക്തി​പ​ര​മാ​യി ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് മ​റ്റു മാ​ർ​ഗ​മി​ല്ല. നി​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് ചെ​യ്യ​ണം, അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് അ​തി​ന് ക​ഴി​വു​ണ്ട്, മം​ദാ​നി അ​ങ്ങ​നെ​യ​ല്ല- ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​മാ​യ സൊ​ഹ്റാ​ൻ മം​ദാ​നി​ക്കാ​ണ് തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ആ​ൻ​ഡ്രൂ കു​മോ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​ണ്. ക​ർ​ട്ടി​സ് സ്ലി​വ​യാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി.

ഇ​ന്ത്യ​ക്കാ​രി​യാ​യ സി​നി​മാ സം​വി​ധാ​യി​ക മീ​ര നാ​യ​രു​ടെ​യും മ​ഹ​മൂ​ദ് മം​ദാ​നി​യു​ടെ​യും മ​ക​നാ​ണ് മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ മം​ദാ​നി. യു​ഗാ​ണ്ട​യി​ൽ ജ​നി​ച്ച മം​ദാ​നി, ന്യൂ​യോ​ർ​ക്കി​ലാ​ണ് വ​ള​ർ​ന്ന​ത്. നി​ല​വി​ൽ ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അം​സ​ബ്ലി അം​ഗ​മാ​ണ്.

മം​ദാ​നി​ക്കു പു​റ​മേ ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഉ​ൾ​പ്പെ​ടെ ദ​ക്ഷി​ണേ​ഷ്യ​യി​ൽ നി​ന്നു​ള്ള അ​ൻ​പ​തി​ലേ​റെ സ്ഥാ​നാ​ർ​ഥി​ക​ൾ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മ​ത്സ​രി​ക്കു​ന്നു​ണ്ട്. വെ​ർ​ജീ​നി​യ ല​ഫ്. ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ഗ​സ​ല ഹാ​ഷ്മി, സി​ൻ​സി​നാ​റ്റി മേ​യ​ർ സ്ഥാ​നാ​ർ​ഥി അ​ഫ്താ​ബ് പു​രേ​വ​ൽ, മോ​റി​സ്‍​വി​ൽ മേ​യ​ർ സ്ഥാ​നാ​ർ​ഥി സ​തീ​ഷ് ഗ​രി​മെ​ല്ല എ​ന്നി​വ​രാ​ണ് ഇ​വ​രി​ൽ പ്ര​മു​ഖ​ർ.

Tags : New York mayor election Sohran winning chance Trump's

Recent News

Corehub Up