x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിറാ താഴ്‌വരയിൽ ഭീകരവിരുദ്ധ ഓപ്പറേഷനു തയാറെടുത്ത് പാക്കിസ്ഥാൻ


Published: February 1, 2026 12:01 AM IST | Updated: February 1, 2026 12:02 AM IST

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ​​​തെ​​​ഹ്‌​​​രി​​​ക് ഇ-​​​താ​​​ലി​​​ബാ​​​ൻ എ​​​ന്ന പാ​​​ക് താ​​​ലി​​​ബാ​​​നെ​​​തി​​​രേ പാ​​​ക് സൈ​​​ന്യം വ​​​ൻ ഓ​​​പ്പ​​​റേ​​​ഷ​​​ന് പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഫ്ഗാ​​​നി​​​ൽ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന തി​​​റാ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ​​​നി​​​ന്ന് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രെ അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റു​​​ക​​​യാ​​​ണ്.

എ​​​ന്നാ​​​ൽ പാ​​​ക് ഭ​​​ര​​​ണ​​​കൂ​​​ടം ഓ​​​പ്പ​​​റേ​​​ഷ​​​ന്‍റെ കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് മോ​​​സ്കുക​​​ൾ വ​​​ഴി​​​യാ​​​ണു ന​​​ല്കു​​​ന്ന​​​ത്.

പാ​​​ക് സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ നി​​​ര​​​ന്ത​​​രം ആ​​​ക്ര​​​മി​​​ക്കു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​ണ് ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യാ​​​യ തി​​​റാ പ്ര​​​ദേ​​​ശം. ഇ​​​വി​​​ട​​​ത്തെ നി​​​വാ​​​സി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​ക​​​ളി​​​ൽ സ​​​മീ​​​പ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്ക് കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം താ​​​മ​​​സം മാ​​​റ്റി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ടു​​​ത്ത ശൈ​​​ത്യ​​​വും മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക്ക്. മോ​​​സ്കി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​റി​​​യി​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​ണ് സ്ഥ​​​ലം വി​​​ടു​​​ന്ന​​​തെ​​​ന്ന് ഇ​​​വ​​​ർ പ​​​റ​​​ഞ്ഞ​​​താ​​​യി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർട്ട് ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, ശൈ​​​ത്യം താ​​​ങ്ങാ​​​ൻ പ​​​റ്റാ​​​ത്ത​​​തു മൂ​​​ല​​​മാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് പാ​​​ക് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി ഖ്വാ​​​ജ മു​​​ഹ​​​മ്മ​​​ദ് ആ​​​സി​​​ഫ് പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ, ജ​​​ന​​​ങ്ങ​​​ളെ മ​​​റ​​​യാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഭീ​​​ക​​​ര​​​രെ നേ​​​രി​​​ടാ​​​ൻ മാ​​​സ​​​ങ്ങ​​​ളു​​​ടെ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റ​​​ലെ​​​ന്ന് പാ​​​ക് സൈ​​​നി​​​കവൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ബലൂചിസ്ഥാനിൽ 70 തീവ്രവാദികളെ വധിച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ 70 തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ഇ​ന്ന​ലെ​യും തു​ട​രു​ക​യാ​യി​രു​ന്നു. പ​ത്ത് സു​ര​ക്ഷാ​ഭ​ട​ന്മാ​രും കൊ​ല്ല​പ്പെ​ട്ടിട്ടുണ്ട്.

108 തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു​വെ​ന്നാ​ണ് സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​ത്. എ​ന്നാ​ൽ 70 തീ​വ്ര​വാ​ദി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ബ​ലൂ​ചിസ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി സ​ർ​ഫ​റാ​സ് ബു​ഗ്തി അ​റി​യി​ച്ചു. ബ​ലൂ​ചി​സ്ഥാ​ൻ വി​മോ​ച​ന സേ​ന (ബി​എ​ൽ​എ) എ​ന്ന വി​ഘ​ട​ന​വാ​ദ സം​ഘ​ട​നാം​ഗ​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്ര​വി​ശ്യ​യി​ലെ 12 സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ സ്ഥാ​പ​ന​ങ്ങ​ളെ​യും സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ സി​വി​ലി​യ​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Pakistan anti terror operation Tirah Valley Pakistan Army Tehreek e Taliban

Recent News

Corehub Up