x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒമാൻ തീരത്തെ കപ്പലാക്രമണം: രണ്ട് ഇന്ത്യക്കാരെ കാണാതായി


Published: March 2, 2026 05:48 PM IST | Updated: March 2, 2026 06:00 PM IST

മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലുകൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരെ കാണാതായി. ഞായറാഴ്ച എംവി സ്കൈലൈറ്റ് കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരെ കാണാതായത്.

സ്കൈലൈറ്റ് കപ്പലിൽനിന്നും കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. 16 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിൽനിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.

ഇന്ന് എംകെഡി വ്യോം കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചിരുന്നു.ഇന്ന് ഡ്രോൺ കപ്പലുകള്‍ ഉപയോഗിച്ചാണ് എംകെഡി വ്യോം കപ്പലിനെ ഇറാന്‍ ആക്രമിച്ചത്.

സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തവും കേടുപാടുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

 

Tags : Iranian attack  ship  Oman coast  Indian dies war

Recent News

Corehub Up