x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലോറിഡയിൽ ചെറുവിമാനം തകർന്നുവീണു


Published: November 12, 2025 12:28 AM IST | Updated: November 12, 2025 12:28 AM IST

ഫ്ലോ​​​റി​​​ഡ: മെ​​​ലി​​​സ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നു ശേ​​​ഷ​​​മു​​​ള്ള ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ജ​​​മൈ​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യ ചെ​​​റു​​​വി​​​മാ​​​നം യു​​​എ​​​സി​​​ലെ ഫ്ലോ​​​റി​​​ഡ​​​യി​​​ലു​​​ള്ള കോ​​​റ​​​ൽ സ്പ്രിം​​​ഗ്സ് ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണു. കു​​​ള​​​ത്തി​​​ലാ​​​ണു വി​​​മാ​​​നം വീ​​​ണ​​​ത്. ര​​​ണ്ടു പേ​​​ർ മ​​രി​​ച്ചു.

വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ കോ​​​റ​​​ൽ സ്പ്രിം​​​ഗ്സ് പോ​​​ലീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ത​​​യാ​​​റാ​​​യി​​​ല്ല.

സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തേ​​​ക്കു പാ​​​ഞ്ഞെ​​​ത്തി​​​യ അ​​​ടി​​​യ​​​ന്ത​​​ര ര​​​ക്ഷാപ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​ര​​​ക​​​ളാ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ലെ​​​ന്നും സ​​​മീ​​​പ​​​ത്തെ വീ​​​ടു​​​ക​​​ൾ​​​ക്ക് കേ​​​ടു​​​പാ​​​ടു​​​ക​​​ളൊ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഫ​​​യ​​​ർ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഡെ​​​പ്യൂ​​​ട്ടി മേ​​​ധാ​​​വി മൈ​​​ക്ക് മോ​​​സ​​​ർ പ​​​റ​​​ഞ്ഞു. എ​​​ന്നി​​​രു​​​ന്നാ​​​ലും സ​​​മീ​​​പ​​​ത്തെ വീ​​​ടി​​​ന്‍റെ വേ​​​ലി​​​ക്കെ​​​ട്ട് ത​​​ക​​​ർ​​​ന്ന​​​താ​​​യി മു​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യി.

കു​​​ള​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും മു​​​ങ്ങ​​​ൽ​​​ വി​​​ദ​​​ഗ്ധ​​​ർ​​​ക്ക് ഇ​​​ര​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് കാ​​​റ്റ​​​ഗ​​​റി 5 ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യ മെ​​​ലീ​​​സ ജ​​​മൈ​​​ക്ക​​​യി​​​ൽ വീ​​​ശി​​​യ​​​ടി​​​ച്ച​​​ത്. 1976ൽ ​​​നി​​​ർ​​​മി​​​ച്ച വി​​​മാ​​​ന​​​ത്തി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ട് പേ​​​രെ വ​​​രെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നാ​​​കും.

Tags : plane crashes plane crashes in Florida Florida plane crashes

Recent News

Corehub Up