കയ്റോ: ഗാസയിലും ലബനനിയും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ അൽജസീറ ലേഖകൻ അടക്കം മൂന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയുടെ പടിഞ്ഞാറാണ് അൽ ജസീറ ലേഖകൻ മുഹമ്മദ് സമീർ വഷാഹ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടാവുകയായിരുന്നു.
അൽ ജസീറ ലേഖകൻ ഗാസയിലെ ഹമാസ് ഭീകരസംഘടനയിൽ അംഗമായിരുന്നുവെന്ന് ഇസ്രേലി സേനാ വക്താവ് അവിച്ചായി അദ്രായി അറിയിച്ചു. ഇദ്ദേഹം ഹമാസിന്റെ സൈനികവിഭാഗത്തിൽ ഉന്നത കമാൻഡറാണെന്ന് ആരോപിക്കുന്ന പഴയൊരു ട്വീറ്റ് ഇസ്രേലി സൈനിക വക്താവ് വീണ്ടും പുറത്തുവിട്ടു.
അതേസമയം, ഇസ്രേലി സേന ലേഖകനെ മനഃപൂർവം വധിക്കുകയായിരുന്നുവെന്ന് അൽ ജസീറ ആരോപിച്ചു.
റേഡിയോ സ്വാത്ത് അൽ ഫറായിലെ മുതിർന്ന അവതാരക ഗാഡ അൽ ഡായേഖ്, ഹിസ്ബുള്ള ഭീകരസംഘടനയുമായി ബന്ധമുള്ള അൽമനാർ ടിവിയുടെ റിപ്പോർട്ടർ സൂസൻ ഖലീൽ എന്നിവരാണു ലബനനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. ഗാഡ അൽ ഡായേഖിന്റെ വസതി വ്യോമാക്രമണം നേരിടുകയായിരുന്നു.
Tags : journalists killed Al Jazeera correspondent Mohammed Samir Washah