വാഷിംഗ്ടൺ: ഇറാന് ആയുധം നൽകി സഹായിച്ചാൽ ചൈനയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്നാൽ ചൈന സഹായിക്കുന്നതായുള്ള വാർത്ത തള്ളിയ ട്രംപ് അവ സത്യമാണെന്നു തെളിഞ്ഞാൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ചൈന ഷോൾഡർ മിസൈലുകൾ നൽകുന്നതായി വാർത്ത കേൾക്കുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്യുമെന്നു കരുതുന്നില്ല. തുടക്കത്തിൽ സഹായം നൽകിയിരിക്കാം.
ഇനി അവർ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ ചെയ്യുന്നതായി മനസിലായാൽ അവർക്കെതിരേ 50 ശതമാനം തീരുവ ചുമത്തും- ട്രംപ് പറഞ്ഞു.
ഇറാന് പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
Tags : Trump ultimate weapon China