x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​​​​​​​​എ​​​​​​​​ൻ പ​​​​​​​​രി​​​​​​​​ഷ്കാ​​​​​​​​രം അ​​​​​​​​നി​​​​​​​​വാ​​​​​​​​ര്യം; ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക കൂട്ടായ്മയിൽ മോദി


Published: November 24, 2025 02:24 AM IST | Updated: November 24, 2025 02:24 AM IST

ജോ​​​​​​​​ഹ​​​​​​​​ന്നാ​​​​​​​​സ്ബ​​​​​​​​ർ​​​​​​​​ഗ്: യു​​​​​​​​എ​​​​​​​​ൻ ര​​​​​​​​ക്ഷാ​​​​​​​​സ​​​​​​​​മി​​​​​​​​തി പ​​​​​​​​രി​​​​​​​​ഷ്ക​​​​​​​​രി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​ത് അ​​​​​​​​നി​​​​​​​​വാ​​​​​​​​ര്യ​​​​​​​​ത​​​​​​​യാ​​​​​​​യെ​​​​​​​ന്നു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ന​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​ മോ​​​​​​​​ദി. ലോ​​​​​​​​ക​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളെ നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ക്കു​​​​​​​​ന്ന ഈ ​​​​​​​​സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ മാ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ സ​​​​​​​​ന്ദേ​​​​​​​​ശം ഇ​​​​​​​​ന്ത്യ​​​​​​​​യും ബ്ര​​​​​​​​സീ​​​​​​​​ലും ദ​​​​​​​​ക്ഷി​​​​​​​​ണാ​​​​​​​​ഫ്രി​​​​​​​​ക്ക​​​​​​​​യും ചേ​​​​​​​ർ​​​​​​​ന്നു ന​​​​​​​​ൽ​​​​​​​​കി​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞു​.

ലോ​​​​​​​​കം പ​​​​​​​​ല​​​​​​​​ ത​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​യി വി​​​​​​​​ഭ​​​​​​​​ജി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ഐ​​​​​​​​ക്യ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും മാ​​​​​​​​ന​​​​​​​​വി​​​​​​​​ക​​​​​​​​ത​​​​​​​​യു​​​​​​​​ടെ​​​​​​​​യും സ​​​​​​​​ന്ദേ​​​​​​​​ശം ന​​​​​​​​ൽ​​​​​​​​കാ​​​​​​​​ൻ ഇ​​​​​​​​ന്ത്യ-​​​​​​​​ബ്ര​​​​​​​​സീ​​​​​​​​ൽ-​​​​​​​​ദ​​​​​​​​ക്ഷി​​​​​​​​ണാ​​​​​​​​ഫ്രി​​​​​​​​ക്ക (ഐ​​​​​​​​ബി​​​​​​​​എ​​​​​​​​സ്എ) നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ​​​​​​​ക്കു ക​​​​​​​ഴി​​​​​​​യു​​​​​​​മെ​​​​​​​ന്നും ഐ​​​​​​​​ബി​​​​​​​​എ​​​​​​​​സ്എ ഉ​​​​​​​ച്ച​​​​​​​കോ​​​​​​​ടി​​​​​​​യി​​​​​​​ൽ മോ​​​​​​​ദി വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.


രാ​​​​​​ജ്യ​​​​​​സു​​​​​​ര​​​​​​ക്ഷ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് മൂ​​​​​​ന്നു​​​​​​ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് എ​​​​​​​​ൻ​​​​​​​​എ​​​​​​​​സ്എ ത​​​​​​ല​​​​​​ത്തി​​​​​​ലു​​​​​​ള്ള യോ​​​​​​ഗം ഉ​​​​​​ണ്ടാ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്നും മോ​​​​​​ദി നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചു. ഭീ​​​​​​ക​​​​​​ര​​​​​​ത​​​​​​യ്ക​​​​​​ക്കെ​​​​​​തി​​​​​​രേ കൂ​​​​​​ടു​​​​​​ത​​​​​​ൽ യോ​​​​​​ജി​​​​​​ച്ച് പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കേ​​​​​​ണ്ട​​​​​​ത് അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​ണ്.


ഗൗ​​​​​​ര​​​​​​വ​​​​​​ത​​​​​​ര​​​​​​മാ​​​​​​യ ഈ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ര​​​​​​ട്ട​​​​​​നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ന് സ്ഥാ​​​​​​ന​​​​​​മേ​​​​​​യി​​​​​​ല്ലെ​​​​​​ന്നും ദ​​​​​​​​ക്ഷി​​​​​​​​ണാ​​​​​​​​ഫ്രി​​​​​​​​ക്ക​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് സി​​​​​​​​റി​​​​​​​​ൽ റ​​​​​​​​മാ​​​​​​​​ഫോ​​​​​​​​സ​​​​​​​​യു​​​​​​ടെ​​​​​​യും ബ്ര​​​​​​​​സീ​​​​​​​​ൽ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​ന്‍റ് ലൂ​​​​​​​​യി​​​​​​​​സ് ഇ​​​​​​​​നാ​​​​​​​​സി​​​​​​​​യോ ലു​​​​​​​​ല ഡ ​​​​​​​​സി​​​​​​​​ൽ​​​​​​​​വ​​​​​​യു​​​​​​ടെ​​​​​​യും സാ​​​​​​ന്നി​​​​​​ധ്യ​​​​​​ത്തി​​​​​​ൽ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി പ​​​റ​​​ഞ്ഞു.

 

<b> “നിർ‌മിതബുദ്ധിയുടെ ദുരുപയോഗം തടയണം” </b>


ജോ​​​​​​ഹാ​​​​​​ന​​​​​​സ്ബ​​​​​​ർ​​​​​​ഗ്: നി​​​​​​​​ർ​​​​​​​​മി​​​​​​​​തബു​​​​​​​​ദ്ധി ദു​​​​​​​​രു​​​​​​​​പ​​​​​​​​യോ​​​​​​​​ഗം ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ന​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​ മോ​​​​​​​​ദി. സ​​​​​​​​ങ്കീ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യ സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​കവി​​​​​​​​ദ്യ​​​​​​​​ക​​​​​​​​ൾ സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക കേ​​​​​​​​ന്ദ്രീ​​​​​​​​കൃ​​​​​​​​ത​​​​​​​​മാ​​​​​​​​യ​​​​​​​​ല്ല, മ​​​​​​​​റി​​​​​​​​ച്ച് മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​കേ​​​​​​​​ന്ദ്രീ​​​​​​​​കൃ​​​​​​​​ത​​​​​​​​മാ​​​​​​​​യാ​​​​​​​​ണു മു​​​​​​​​ന്നേ​​​​​​​​റേ​​​​​​​​ണ്ട​​​​​​​​തെ​​​​​​​​ന്നും മോ​​​​​​​​ദി അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ടു. ദ​​​​​​​​ക്ഷി​​​​​​​​ണാ​​​​​​​​ഫ്രി​​​​​​​​ക്ക​​​​​​​​ൻ ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് ജി20 ​​​​​​​​ഉ​​​​​​​​ച്ച​​​​​​​​കോ​​​​​​​​ടി​​​​​​​​യു​​​​​​​​ടെ മൂ​​​​​​​​ന്നാം​​​​​​​​സെ​​​​​​​​ഷ​​​​​​​​നി​​​​​​​​ൽ സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി.


സാ​​​​​ങ്കേ​​​​​തി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ദേ​​​​​ശീ​​​​​യ​​​​​ത​​​​​ല​​​​​ത്തി​​​​​ലല്ല, മ​​​​​റി​​​​​ച്ച് ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​ത്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സാ​​​​​ങ്കേ​​​​​തി​​​​​ക ജൈ​​​​​വ​​​​​വ്യ​​​​​വ​​​​​സ്ഥ പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന​​​​​ത് ഈ ​​​​​രീ​​​​​തി​​​​​യെ​​​​​യാ​​​​​ണ്.


ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ, നി​​​​​ർ​​​​​മി​​​​​തബു​​​​​ദ്ധി, ഡി​​​​​ജി​​​​​റ്റ​​​​​ൽ പ​​​​​ണ​​​​​മി​​​​​ട​​​​​പാ​​​​​ട് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ലോ​​​​​ക​​​​​ത്ത് ഒ​​​​​ന്നാ​​​​​മ​​​​​തെ​​​​​ത്താ​​​​​ൻ ഇ​​​​​താ​​​​​ണു കാ​​​​​ര​​​​​ണം-​​​​​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​ക്കി​​​​​​ടെ ജ​​​​​​മൈ​​​​​​ക്ക, നെ​​​​​​ത​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​രു​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഒ​​​​​​ട്ടേ​​​​​​റെ നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​മാ​​​​​​യി മോ​​​​​​ദി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി.

Tags : UN resolution

Recent News

Corehub Up