ന്യൂയോർക്ക്: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച ഇന്ത്യയിൽനിന്നുള്ള രണ്ട് സമാധാന സേനാംഗങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മരണാനന്തര ബഹുമതി. കോംഗോയിൽ സേവനമനുഷ്ഠിച്ച ലാൻസ് ഹവിൽദാർ ഹർഭജൻ സിംഗ്, ദക്ഷിണ സുഡാനിൽ ജോലി ചെയ്ത നായിബ് സുബേദാർ സുജിത് കുമാർ പ്രധാൻ എന്നിവർക്കാണ് ബഹുമതി.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മെഡൽ സമ്മാനിക്കും. ലെബനനിലെ യുഎൻ സേനയിൽ സേവനമനുഷ്ഠിക്കുന്ന മേജർ അഭിലാഷ ബരാക്ക് 2025ലെ ‘മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്കാരം ഇതേ ചടങ്ങിൽ ഏറ്റുവാങ്ങും. യുഎൻ സമാധാന ദൗത്യങ്ങൾക്കിടെ ജീവൻ വെടിഞ്ഞ ദൗത്യസേനാംഗങ്ങൾക്ക് ആദരമർപ്പിക്കാനാണ് മേയ് 29 രാജ്യാന്തര സമാധാനപാലക ദിനമായി ആചരിക്കുന്നത്.
Tags : United Nations awards posthumous medals Indian soldiers