x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൾഫ് രാജ്യങ്ങളിലെ നാശനഷ്ടം പരിഹരിക്കാൻ ഇറേനിയൻ ആസ്തി; പദ്ധതിയുമായി യുഎസ്


Published: June 7, 2026 10:35 PM IST | Updated: June 7, 2026 10:35 PM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ക്ര​​​മ​​​ണം മൂ​​​ലം ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ ന​​​ഷ്ടം നി​​​ക​​​ത്താ​​​ൻ ഇ​​​റാ​​​ന്‍റെ​​ത​​​ന്നെ സ്വ​​​ത്തു​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​മേ​​​രി​​​ക്ക അ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ നാ​​​ശ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കെ​​​ടു​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്കോ​​​ട്ട് ബ​​​സ​​​ന്‍റ് പ്ര​​​ത്യേ​​​ക ടീ​​​മി​​​നു നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​താ​​​യും പ​​​റ​​​യു​​​ന്നു.

പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​നും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു​​​മാ​​​യി​​​രി​​​ക്കും തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക. ഇ​​​റാ​​​ൻ മൂ​​​ലം ഭാ​​​വി​​​യി​​​ൽ ഗ​​​ൾ​​​ഫി​​​ലു​​​ണ്ടാ​​​കു​​​ന്ന നാ​​​ശ​​​വും ഇ​​​ങ്ങ​​​നെ നി​​​ക​​​ത്തും.

അ​​​മേ​​​രി​​​ക്ക മ​​​ര​​​വി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​റാ​​​ന്‍റെ 2,400 കോ​​​ടി ഡോ​​​ള​​​ർ വ​​​രു​​​ന്ന ആ​​​സ്തി വി​​​ട്ടു​​​കി​​​ട്ടാ​​​തെ സ​​​മാ​​​ധാ​​​ന ധാ​​​ര​​​ണ ഉ​​​ണ്ടാ​​​കി​​ല്ലെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വി​​​ന്‍റെ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് മൊ​​​ഹ്സി​​​ൻ റേ​​​സാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​എ​​​ൻ​​​എ​​​ൻ ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞതിനു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​നീ​​​ക്കം.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​ന്‍റെ ഏ​​​തെ​​​ല്ലാം ആ​​​സ്തി​​​ക​​​ളാ​​​ണ് അ​​​മേ​​​രി​​​ക്ക പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. മ​​​രി​​​വി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​സ്തി​​​ക​​​ൾ മാ​​​ത്ര​​​മ​​​ല്ല ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.

അ​​​മേ​​​രി​​​ക്ക​​​ൻ നീ​​​ക്കം ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ദു​​​ർ​​​ബ​​​ല വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു പു​​​തി​​​യ പ​​​രീ​​​ക്ഷ​​​യാ​​​കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​റാ​​​ന്‍റെ ഡ്രോ​​​ണു​​​ക​​​ളും റ​​​ഡാ​​​റും അ​​​മേ​​​രി​​​ക്ക ന​​​ശി​​​പ്പി​​​ച്ചു. കു​​​വൈ​​​ത്തി​​​ലെ​​​യും ബ​​​ഹ​​​റി​​​നി​​​ലെ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റാ​​​ൻ മി​​​സൈ​​​ൽ വി​​​ട്ടു.

ഇ​​​തി​​​നി​​​ടെ, പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സ​​​മാ​​​ധാ​​​ന നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു കാ​​​ര്യ​​​മാ​​​യ ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.പാ​​​ക് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി മൊ​​​ഹ്‌​​​സി​​​ൻ ന​​​ഖ്‌​​​വി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം​ ഇ​​​റാ​​​നി​​​ലെ​​​ത്തി. പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് മു​​​ജ്ത​​​ബ ഖ​​​മ​​​ന​​​യ്ക്കു​​​ള്ള ക​​​ത്തു​​​മാ​​​യി​​​ട്ടാ​​​ണ് അ​​​ദ്ദേ​​​ഹം എ​​​ത്തി​​​യ​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Tags : Iranian assets repair damage Gulf countries US plans Scott Basant

Recent News

Corehub Up