x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി ഇന്ന് ഉത്തരകൊറിയയിൽ


Published: June 7, 2026 10:24 PM IST | Updated: June 7, 2026 10:24 PM IST

ബെ​​​യ്ജിം​​​ഗ്: ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ​​​ത്തും. റ​​​ഷ്യ​​​യോ​​​ട് അ​​​ടു​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ ചൈ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​ക്കാ​​​ൻ​​കൂ​​​ടി ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഷി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​ണ്ട്.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നും ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഷി ​​​ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നു​​​മാ​​​യി ഷി ​​​ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ളും വി​​​ഷ​​​യ​​​മാ​​​യേ​​​ക്കും.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ളെ പ​​​ര​​​സ്യ​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു ചൈ​​​ന​​​യ്ക്കു​​​ള്ള​​​ത്. ഷി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​വി​​​വ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​റ്റേ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പു​​​തി​​​യ യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ കേ​​​ന്ദ്രം തു​​​റ​​​ന്ന​​​ത് മ​​​നഃ​​പൂ​​ർ​​​വ​​​മാ​​​ണെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

ചൈ​​​ന​​​യോ​​​ടു​​​ള്ള ആ​​​ശ്രി​​​ത​​​ത്വം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ തു​​​ട​​​ര​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹം ഷി​​​യ്ക്കു​​​ണ്ട്. യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ൽ സ​​​ഹാ​​​യം ന​​​ല്കി കിം ​​​ജോം​​​ഗ് ഉ​​​ൻ റ​​​ഷ്യ​​​യോ​​​ട് അ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ ഷി​​ക്ക് എ​​​തി​​​ർ​​​പ്പാണ്.

ആ​​​ണ​​​വ​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പേ​​​രി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട​​​ൽ നേ​​​രി​​​ടു​​​ന്ന ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ മു​​​ന്പ് ഒ​​​ട്ടു​​​മി​​​ക്ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ചൈ​​​ന​​​യെ​​​യാ​​​ണ് ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ 90 ശ​​​ത​​​മാ​​​നം വാ​​​ണി​​​ജ്യ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ചൈ​​​ന​​​യു​​​മാ​​​യി​​​ട്ടാ​​​ണ്.

ഇ​​​തി​​​നു മു​​​ന്പ് ഷി ​​​ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ​​​ത്തി​​​യ​​​ത് 2019ലാ​​​യി​​​രു​​​ന്നു. 1961ലെ ​​​ചൈ​​​ന-​​​ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സൗ​​​ഹൃ​​​ദ ഉ​​​ട​​​ന്പ​​​ടി​​​യു​​​ടെ 65ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​കൂ​​​ടി​​​യാ​​​ണ് ഷി​​​യു​​​ടെ ഇ​​​ത്ത​​​വ​​​ണ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​നം.

Tags : Xi North Korea China President

Recent News

Corehub Up