x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​ക പീ​ഡ​ന​ പ​രാ​തി​: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ട് സൈ​ക്യാ​ട്രി അ​ധ്യാ​പ​ക​ര്‍​ക്കു സ്ഥ​ലം​മാ​റ്റം


Published: June 7, 2026 10:13 PM IST | Updated: June 7, 2026 10:13 PM IST

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം പി​​​ജി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ന​​​ല്‍​കി​​​യ മാ​​​ന​​​സി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്ഥ​​​ലം​​​മാ​​​റ്റി.

അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ (പ്രൊ​​​വി​​​ഷ​​​ണ​​​ല്‍) ഡോ. ​​​അ​​​നി​​​താ കു​​​മാ​​​രി, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​സി.​​​എ. സ്മി​​​ത എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​ണ് ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി.

അ​​​നി​​​താ കു​​​മാ​​​രി​​​യെ ഇ​​​ടു​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്കും അ​​​വി​​​ട​​​ത്തെ സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ (പ്രൊ​​​വി​​​ഷ​​​ണ​​​ല്‍) ഡോ. ​​​മി​​​ലി ബാ​​​ബു​​​വി​​​നെ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കും പ​​​ര​​​സ്പ​​​രം സ്ഥ​​​ലം​​​മാ​​​റ്റി നി​​​യ​​​മി​​​ച്ചു.

സി.​​​എ. സ്മി​​​ത​​​യ്ക്ക് കൊ​​​ല്ലം ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​ണു മാ​​​റ്റം. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ വി​​​ദ​​​ഗ്ധസ​​​മി​​​തി ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നാ​​ണു ന​​​ട​​​പ​​​ടി. പ​​​രാ​​​തി​​​യി​​​ലെ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും ശ​​​രി​​​യാ​​​ണെ​​​ന്ന് വി​​​ദ​​​ഗ്ധസ​​​മി​​​തി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​ധ്യാ​​​പ​​​ക​​​രി​​​ല്‍നി​​​ന്ന് ക്രൂ​​​ര​​​മാ​​​യ മാ​​​ന​​​സി​​​ക പീ​​​ഡ​​​നം, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ല്‍, അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ പെ​​​രു​​​മാ​​​റ്റം എ​​​ന്നി​​​വ നേ​​​രി​​​ട്ടെന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ മു​​​തി​​​ര്‍​ന്ന ഫാ​​​ക്ക​​​ല്‍​റ്റി​​​ക​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്.

വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രെ​​​യും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യും നേ​​​രി​​​ല്‍ ക​​​ണ്ട് സ​​​മി​​​തി ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍, ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പെ​​​രു​​​മാ​​​റ്റം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക ബു​​​ദ്ധി​​​മു​​​ട്ടും അ​​​പ​​​മാ​​​ന​​​വും ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഇ​​​വി​​​ട​​​ത്തെ അ​​​ക്കാ​​​ദ​​​മി​​​ക് അ​​​ന്ത​​​രീ​​​ക്ഷ​​​വും പ​​​രി​​​ശീ​​​ല​​​ന​​​വും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​നു​​​കൂ​​​ല​​​മ​​​ല്ലെ​​​ന്നും സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി.

 

Tags : Mental harassment psychiatry professors Kozhikode Medical College transferred

Recent News

Corehub Up