തിരുവനന്തപുരം: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. വനം വകുപ്പും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുമാണ് സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം പൂർണമായി വിലക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയോര മേഖലയിൽ കനത്ത മഴ പെയ്യുകയാണ്. പൊന്മുടി പാതയിലെ പലഭാഗത്തും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. അതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കേന്ദ്രം അടച്ചിട്ടത്. കാലാവസ്ഥ അനുകൂലമായാൽ മാത്രമെ ടൂറിസം കേന്ദ്രം വീണ്ടും തുറക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
Tags : ponmudi eco tourism closed