കൊച്ചി: ഈ വർഷം പുറത്തിറങ്ങിയ സാംസംഗിന്റെ ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോൺ ശ്രേണിയായ ഗാലക്സി എസ് 26 സീരീസിലെ എഐ ഫീച്ചറുകൾ വികസിപ്പിച്ചത് നോയിഡയിലെ സാംസംഗ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററും (എസ്ആർഐ-നോയിഡ) ഇവിടത്തെ എൻജിനിയർമാരുമാണെന്ന് കന്പനി അധികൃതർ പറഞ്ഞു.
പ്രധാന എഐ ഫീച്ചറുകളിൽ ക്രിയേറ്റീവ് സ്റ്റുഡിയോ, കോൾ സ്ക്രീനിംഗ്, ഡയറക്ട് വോയ്സ്മെയിൽ എന്നിവയുണ്ട്. ക്രിയേറ്റീവ് സ്റ്റുഡിയോ ഉപയോഗിച്ചു ചിത്രങ്ങൾ സൃഷ്ടിക്കാനും ഫോട്ടോകൾ മാറ്റിമറിക്കാനും സ്റ്റിക്കറുകളും വാൾപേപ്പറുകളും തയാറാക്കാനും സാധിക്കും.
കോൾ സ്ക്രീനിംഗ് ഫീച്ചർ വ്യക്തിഗത അസിസ്റ്റന്റിനെപ്പോലെ പ്രവർത്തിച്ച് കോളുകൾ എഐ വഴി സ്വീകരിക്കാനും ട്രാൻസ്ക്രൈബ് ചെയ്യാനും ഫിൽട്ടർ ചെയ്യാനും സഹായിക്കുന്നതാണ്.
ഗാലക്സി എസ്26 അൾട്രയിൽ അവതരിപ്പിച്ച പ്രൈവസി ഡിസ്പ്ലേ ഫീച്ചർ ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയതായി അധികൃതർ വ്യക്തമാക്കി.
Tags : Galaxy S26 AI features Indian touch