പാലക്കാട്: കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ് ആണെന്ന് മുതിർന്ന സിപിഎം നേതാവ് എ. വിജയരാഘവൻ. വി.ഡി. സതീശൻ ഈ ഡീലിന്റെ ഹോൾസെയിൽ ഡീലർ ആണെന്നും വിജയരാഘവൻ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സതീശന്റെ പാർട്ടിയാണ്. അധികാരത്തിൽ ഇരുന്നപ്പോൾ അധികാരം പങ്കുവച്ച് നൽകിയത് ഇവരാണ്. ബിജെപിയുമായി തരാതരത്തിൽ വോട്ട് കച്ചവടം നടത്തുന്നവരാണ് യുഡിഎഫുകാരെന്നും വിജയരാഘവൻ പറഞ്ഞു.
"ജി. സുധാകരൻ യുഡിഎഫിന്റെ സ്ഥാനാർഥിയായി നോമിനേഷൻ കൊടുത്ത് പിന്നീട് പറഞ്ഞത് എനിക്ക് ബിജെപിയുടെ വോട്ട് ലഭിക്കുമെന്നാണ്. ഇവിടെയാണ് യഥാർഥ ഡീൽ നടന്നത്. കേരളത്തിൽ പലയിടത്തും യുഡിഎഫ് നടപ്പാക്കുന്നത് ഇതാണ്.'-വിജയരാഘവൻ പറഞ്ഞു.
ഡീൽ പ്രയോഗത്തിൽ യുഡിഎഫ് ലക്ഷ്യമിടുന്നത് കേരളത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ്. എല്ലാത്തിനെയും വർഗീയവൽക്കരിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ദുരാരോപണങ്ങളാണ് സതീശൻ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags : assembly election kerala a vijayaraghavan against udf