x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ഞ്ഞു​ണ​ങ്ങി​ കൃ​ഷി; ഉള്ളുപൊള്ളി കർഷകർ

തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സ്
Published: April 27, 2026 05:15 AM IST | Updated: April 27, 2026 05:15 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​ന്ന വേ​​​​ന​​​​ൽ​​​​ച്ചൂ​​​​ടി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം. ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച പ​​​​കു​​​​തി​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക് കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​പ്പോ​​​​ൾ 340 ഹെ​​​​ക്ട​​​​റി​​ലെ കൃ​​​​ഷി​​​​നാ​​​​ശ​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി വ​​​​രു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ. ഈ ​​​​ക​​​​ണ​​​​ക്കുകൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്പോ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് 400 ഹെ​​​​ക്ട​​​​റോ​​​​ളം കൃ​​​​ഷി​​​​ക്കു നാ​​​​ശ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

വേ​​​​ന​​​​ൽ അ​​​​നു​​​​ബ​​​​ന്ധ കൃ​​​​ഷി​​​​നാ​​​​ശം മൂ​​​​ന്നു വി​​​​ഭാ​​​​ഗ​​​​മാ​​​​യി തി​​​​രി​​​​ച്ചാ​​​​ണു​ ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വ​​​​ര​​​​ൾ​​​​ച്ച മൂ​​​​ല​​​​മു​​​​ള്ള​​​​വ, സൂ​​​​ര്യാ​​​​ത​​​​പം മൂ​​​​ലം ന​​​​ശി​​​​ച്ച​​​​വ, ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ കൃ​​​​ഷി​​​​നാ​​​​ശ​​​​മു​​​​ണ്ടാ​​​​യ​​​​വ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണി​​​​ത്.

വ​​​​ര​​​​ൾ​​​​ച്ച​​​​മൂ​​​​ലം സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ​​യാ​​​​ഴ്ച പാ​​​​തി വ​​​​രെ 300 ഹെ​​​​ക്ട​​​​റി​​​​ലാ​​​​ണ് കൃ​​​​ഷി​​​​നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ മാ​​​​ത്രം 11 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്ട​​​​മാ​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് സൂ​​​​ര്യാ​​​​ത​​​​പം മൂ​​​​ലം 42.64 ഹെ​​​​ക്ട​​​​റി​​ലെ കൃ​​​​ഷി​​​​ക്കു നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ചു. ഇ​​​​തി​​​​ലൂ​​​​ടെ 5.59 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്ട​​​​മാ​​​​ണു ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഏ​​​​റെ​​​​ക്കാ​​​​ല​​​​ത്തി​​​​നു ശേ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യ ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ 4.28 ഹെ​​​​ക്ട​​റി​​ലെ കൃ​​​​ഷി​​​​ക്കും നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി.

ഇ​​​​തി​​​​ലൂ​​​​ടെ 61.83 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ നാ​​​​ശ​​​​മാ​​​​ണ് കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ, സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടൂ​​​​ത​​​​ൽ ചൂ​​​​ടും ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​വും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത് ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ കൃ​​​​ഷി​​​​നാ​​​​ശ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്ക് വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​മെ​​​​ന്നു വ്യ​​​​ക്തം. ഇ​​​​തു​​​​വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്തെ 2,804 ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വി​​​​ള​​​​ക​​​​ൾ​​​​ക്കാ​​​ണു കൃ​​​​ഷി​​​​നാ​​​​ശം ഉ​​​​ണ്ടാ​​​​യ​​​​ത്.

കൂ​ടു​ത​ൽ നാശം നെ​ല്ലി​നും വാ​ഴ​യ്ക്കും

 വ​​​​ര​​​​ൾ​​​​ച്ച ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ബാ​​​​ധി​​​​ച്ച​​​​ത് നെ​​​​ൽ​​​​കൃ​​​​ഷി​​​​യെ​​​യും വാ​​​​ഴ കൃ​​​​ഷി​​​യെ​​​​യു​​​​മാ​​​​ണ്. വ​​​​ര​​​​ൾ​​​​ച്ച മൂ​​​​ലം 238.29 ഹെ​​​​ക്ട​​​​ർ നെ​​​​ൽ​​​​കൃ​​​​ഷി​​​​യാ​​​ണു ന​​​​ശി​​​​ച്ച​​​​ത്. 39.81 ഹെ​​​​ക്ട​​​​റി​​ൽ കു​​​​ല​​​​ച്ചു നി​​​​ന്ന 99,263 വാ​​​​ഴ​​​​ക​​​​ൾ വേ​​​​ന​​​​ലി​​​​ൽ ക​​​​രി​​​​ഞ്ഞു​​​​ണ​​​​ങ്ങി. 13.88 ഹെ​​​​ക്ട​​​​റി​​ലെ 34,690 കു​​​​ല​​​​യ്ക്കാ​​​​ത്ത വാ​​​​ഴ​​​​ക​​​​ളും വേ​​​​ന​​​​ലി​​​​ൽ ന​​​​ശി​​​​ച്ചു.

0.40 ഹെ​​​​ക്ട​​​​ർ ഏ​​​​ല​​​​വും 0.05 ഹെ​​​​ക്ട​​​​റി​​​​ലെ കൊ​​​​ക്കോ​​​​യും 0.08 ഹെ​​​​ക്ട​​​​റി​​​​ലെ കു​​​​രു​​​​മു​​​​ള​​​​കും വേ​​​​ന​​​​ലി​​​​ൽ ന​​​​ശി​​​​ച്ചു. സൂ​​​​രാ​​​​ഘാ​​​​ത​​​​മേ​​​​റ്റ് 33.35 ഹെ​​​​ക്ട​​​​റി​​​​ലെ കു​​​​ല​​​​ച്ച വാ​​​​ഴ​​​​ക​​​​ൾ​​​​ക്ക് നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ച​​​​പ്പോ​​​​ൾ 5.29 ഹെ​​​​ക്ട​​​​റി​​​​ലാ​​​​യി കൃ​​​​ഷി​​​​ചെ​​​​യ്തി​​​​രു​​​​ന്ന 13,230 കു​​​​ല​​​​യ്ക്കാ​​​​ത്ത വാ​​​​ഴ​​​​ക​​​​ളും സൂ​​​​ര്യാ​​​​ഘാ​​​​ത​​​​ത്തി​​​​ൽ ന​​​​ശി​​​​ച്ചു. സൂ​​​​ര്യാ​​​​ഘാ​​​​തം നാ​​​​ലു ഹെ​​​​ക്ട​​​​റി​​​​ലെ നെ​​​​ൽ​​​​കൃ​​​​ഷി​​​​ക്കും നാ​​​​ശ​​​​മു​​​​ണ്ടാ​​​​ക്കി. ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​വും ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ബാ​​​​ധി​​​​ച്ച​​​​ത് വാ​​​​ഴ​​​​കൃ​​​​ഷി​​​​യെ​​​​യാ​​​​ണ്. 3.80 ഹെ​​​​ക്ട​​​​റി​​​​ലെ 9,505 കു​​​​ല​​​​ച്ച വാ​​​​ഴ​​​​ക​​​​ളും 0.44 ഹെ​​​​ക്ട​​​​റി​​​​ലെ 1105 കു​​​​ല​​​​യ്ക്കാ​​​​ത്ത വാ​​​​ഴ​​​​ക​​​​ളും ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ ന​​​​ശി​​​​ച്ചു.

Tags : Agriculture is scorched

Recent News

Corehub Up