x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി നി​ക്ഷേ​പ​ക ത​ട്ടി​പ്പ്; ര​ണ്ടാം പ്ര​തി പി​ടി​യി​ൽ, കേ​സി​ൽ ആ​ദ്യ​ത്തെ അ​റ​സ്റ്റ്


Published: March 31, 2026 09:03 PM IST | Updated: March 31, 2026 09:03 PM IST

തി​രു​വ​ന​ന്ത​പു​രം: അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി നി​ക്ഷേ​പ​ക ത​ട്ടി​പ്പ് കേ​സി​ൽ ര​ണ്ടാം പ്ര​തി പി​ടി​യി​ൽ. ജ്വ​ല്ല​റി​യു​ടെ ഗ്ലോ​ബ​ൽ മാ​നേ​ജ​റാ​യി​രു​ന്ന ഗു​ൽ​സാ​ർ അ​ഹ​മ്മ​ദി​നെ​യാ​ണ് ക്രൈം ​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ ആ​ദ്യ​ത്തെ അ​റ​സ്റ്റാ​ണി​ത്.

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണം വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്നാ​ണ് കേ​സ്. ചാ​രാ​ച്ചി​റ​യി​ലെ ഒ​രു ഫ്ലാ​റ്റി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തു​വ​രെ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ​നി​ന്നു മാ​ത്രം 100 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് പ​റ​യു​ന്ന​ത്.

അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ർ​ക്ക് വ​ർ​ഷ​ത്തി​ൽ 25 ശ​ത​മാ​നം ലാ​ഭം വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് തു​ട​ങ്ങി​യ​ത്. കൂ​ടാ​തെ പ​ണി​ക്കൂ​ലി​യും പ​ണി​ക്കു​റ​വും ഇ​ല്ലാ​തെ സ്വ​ർ​ണം ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത് ആ​ളു​ക​ളെ വ​ല​യി​ലാ​ക്കി​യി​രു​ന്നു.

സം​ഭ​വം ച​ർ​ച്ച​യാ​യ​തോ​ടെ ജ്വ​ല്ല​റി​യു​ടെ ഇ​ട​പാ​ടു​ക​ളി​ൽ ദു​രൂ​ഹ​ത​യു​മേ​റി. സ്ഥാ​പ​ന​ത്തി​ന്‍റെ ദു​രൂ​ഹ​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റ​ച്ച് പോ​ലീ​സി​ന് നേ​ര​ത്തെ​ത​ന്നെ സം​ശ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ജ്വ​ല്ല​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ജ്വ​ല്ല​റി​യു​ടെ ശാ​ഖ​ക​ൾ ഓ​രോ​ന്നാ​യി അ​ട​ച്ചു​പൂ​ട്ടി.

വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മോ നി​ക്ഷേ​പി​ച്ച പ​ണ​മോ തി​രി​കെ കി​ട്ടാ​തെ വ​ന്ന​തോ​ടെ നി​ക്ഷേ​പ​ക​ർ കൂ​ട്ട​മാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തോ​ടെ ജ്വ​ല്ല​റി ഉ​ട​മ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ​യാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്രം ഇ​തു​വ​രെ 320 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

Tags : Al Muqtadir Jewelry Investment Fraud Arrest

Recent News

Corehub Up