തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച സർക്കുലറിൽ ബിജെപിയുടെ സീൽ വന്ന സംഭവത്തിൽ ലഭിച്ച അന്വേഷണ റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.കേൽക്കർ.
റിപ്പോർട്ട് താൻ പരിശോധിച്ചു വരികയാണ്. അതിനു ശേഷം കേന്ദ്ര കമീഷന് അയയ്ക്കും. അവിടെ നിന്നുള്ള നിർദേശം അനുസരിച്ചാകും തുടർ നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമായ കാര്യം ശ്രദ്ധയിൽപ്പെട്ടാൽ നടപടിസ്വീകരിക്കും.ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശ വിഷയത്തിൽ ജില്ലാകളക്ടർ എടുത്ത നടപടി, ലഭിച്ച നിയമോപദേശം എന്നിവയെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ട്.
അവിടെനിന്നുള്ള നിർദേശത്തിനായി കാത്തിരിക്കുകയാണ്. ലഭിക്കുന്ന നിർദേശം അനുസരിച്ചു തുടർ നടപടി സ്വീകരിക്കും.
Tags : BJP sealed report Central Commission handed over NDA Kerala Assembly Election Niyama Sabha Election