കൊച്ചി: മുന്‍ ഗോവ ഗവര്‍ണർ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ 47 വര്‍ഷത്തെ അഭിഭാഷക ജീവിതാനുഭവങ്ങൾ പ്രമേയമാക്കിയ പുസ്തകം ‘ചിരിയും ചിന്തയും കറുത്ത കോട്ടില്‍’ പ്രകാശനം ചെയ്തു.
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്. മനുവിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷനായി. സാഹിത്യകാരന് സി.രാധാകൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു. പായിപ്ര രാധാകൃഷ്ണന് പുസ്തകപരിചയം നടത്തി. അഡ്വ. പിയൂസ് കൊറ്റം , അഡ്വ. ജോസഫ് തോമസ്, സി.ജി. രാജഗോപാല്‍ എന്നിവർ പ്രസംഗിച്ചു.
Tags : Book released Book