അപകടത്തിൽ മരിച്ച കൃപ മെറിൻ കുര്യൻ, ആഷ്‌ലി ആൻ തോമസ്
കോട്ടയം: പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ടു യുവതികൾ മരിച്ചു. ദേശീയപാത 183ൽ പതിമൂന്നാം മൈലിലാണ് അപകടമുണ്ടായത്. മീനടം വട്ടക്കാവുങ്കൽ തോമസിന്‍റെ മകൾ ആഷ്‌ലി ആൻ തോമസ് (25), പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിന്‍റെ (ബ്ലോസം വാലി ഡയറക്ടർ) മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് മരിച്ചത്.
കോട്ടയം-കട്ടപ്പന റൂട്ടിലോടുന്ന ബസിന്‍റെ അടിയിലേക്കു നിയന്ത്രണം വിട്ട സ്കൂട്ടർ കയറുകയായിരുന്നു. ബസിനടിയിൽപെട്ട ഇരുവരും അപകട സ്ഥലത്തു തന്നെ മരിച്ചു. ഒാസ്ട്രേലിയയിൽ ആയിരുന്ന കൃപ രണ്ടു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.
സംഭവത്തിന്‍റെ ബസിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു മുന്നിൽ പോയിരുന്ന വാഗൺ ആർ കാർ, റോഡരികിൽ സംസാരിച്ചു നിന്നവരെ ഇടിക്കാതിരിക്കാൻ പെട്ടെന്നു വേഗം കുറച്ചപ്പോൾ ബ്രേക്ക് ചെയ്ത സ്കൂട്ടർ പാളി എതിരേ വന്ന ബസിനടിയിലേക്കു വീഴുകയായിരുന്നു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags : Accident Bus Scooter Collide Pampady Kottayam