x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ

വെബ് ഡെസ്‌ക്
Published: July 23, 2026 01:36 PM IST | Updated: July 23, 2026 01:36 PM IST

ഹൈക്കോടതി

കൊ​ച്ചി: തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കും മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച കേ​സ് ര​ണ്ടാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി. കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള തു​ക സം​ബ​ന്ധി​ച്ചാ​ണ് കേ​സ്.

കേ​സി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ത്ത​തോ​ടെ​യാ​ണ് മാ​റ്റി​വ​ച്ച​ത്. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ സാ​വ​കാ​ശം തേ​ടി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തോ​ട​കം അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഏ​പ്രി​ൽ 21ന് ​ന​ട​ന്ന വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ 16 പേ​ർ മ​രി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

 

 

Tags : KeralaHighCourt CentralGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up