x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ന്ന​ൽ വേ​ഗ​ത്തി​ൽ ക​മ്മീ​ഷ​ൻ മുന്നൊ​രു​ക്കം; ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ക്കാ​തെ പ്ര​ഖ്യാ​പ​നം

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: March 16, 2026 01:27 AM IST | Updated: March 16, 2026 01:27 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ന്ന​​​ൽ വേ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ. ഏ​​​പ്രി​​​ൽ ഒ​​​ൻ​​​പ​​​തി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തീ​​​യ​​​തി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ, മൂ​​​ന്നാ​​​ഴ്ച കൊ​​​ണ്ടു നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടാ​​​നു​​​ള്ള എ​​​ല്ലാ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളും ഇ​​​വി​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രു​​​ന്നു.

2.25 ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ കേ​​​ര​​​ള​​​ത്തി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ 10 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പേ​​​ർ റി​​​സ​​​ർ​​​വ് ജീ​​​വ​​​ന​​​ക്കാ​​​രാ​​​കും. ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി സ​​​ജീ​​​വ​​​മാ​​​യി ഉ​​​ണ്ടാ​​കു​​​ക​​​യെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ഡോ.​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ ദീ​​​പി​​​ക’​​​യോ​​​ടു പ​​​റ​​​ഞ്ഞു.

എ​​​സ്ഐ​​​ആ​​​ർ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ലി​​​യ ഒ​​​ച്ച​​​പ്പാ​​​ടു​​​ക​​​ളി​​​ല്ലാ​​​തെ​​​യാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കൊ​​​പ്പം ത​​​ന്നെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ലേ​​​ക്കും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ക​​​ട​​​ന്നു. ജി​​​ല്ലാ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ തു​​​ട​​​ങ്ങി. ഇ​​​വ​​​രു​​​ടെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​നം ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​ണ് സാ​​​ധാ​​​ര​​​ണ​​​യാ​​​യി കേ​​​ന്ദ്ര നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തു സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ക്കു​​​റി ഇ​​​വ​​​രേ​​​യും നേ​​​ര​​​ത്തെ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ക്കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. ഐ​​​എ​​​എ​​​സു​​​കാ​​​രാ​​​യ ജ​​​ന​​​റ​​​ൽ ഒ​​​ബ്സ​​​ർ​​​വ​​​ർ​​​മാ​​​രും ഐ​​​പി​​​എ​​​സു​​​കാ​​​രാ​​​യ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ക​​​രും ഐ​​​ആ​​​ർ​​​എ​​​സു​​​കാ​​​രാ​​​യ ചെ​​​ല​​​വു നി​​​രീ​​​ക്ഷ​​​ക​​​രും സ​​​ജീ​​​വ​​​മാ​​​യി. പ​​​ണ​​​ക്ക​​​ട​​​ത്ത് അ​​​ട​​​ക്കം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന അ​​​ട​​​ക്കം അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ ഇ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​ങ്ങും.

നേ​​​ര​​​ത്തെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന അ​​​ട​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്. മു​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് 5,062 പു​​​തി​​​യ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളും ഇ​​​ത്ത​​​വ​​​ണ​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി അ​​​ധി​​​ക​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളു​​​ടെ എ​​​ണ്ണം 30,471 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ഇ​​​തി​​​ൽ 370 മാ​​​തൃ​​​ക പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളാ​​​ണ്. ഇ​​​വി​​​ടെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് വി​​​ശ്ര​​​മ​​​വും ചാ​​​യ അ​​​ട​​​ക്ക​​​മു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഒ​​​രു​​​ക്കും.​​​

Tags : Commission moves lightning speed

Recent News

Corehub Up