തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഡീൽ ആരോപണവുമായി രാജ്യസഭ എംപിയും സിപിഎം നേതാവുമായ എ.എ. റഹീം. തിരുവനന്തപുരത്ത് രണ്ട് സീറ്റുകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഡീലുണ്ടെന്നാണ് എ.എ. റഹീമിന്റെ ആരോപണം.
തിരുവനന്തപുരം സെൻട്രലിലും അരുവിക്കരയിലും ഡീലുണ്ടെന്നാണ് ആരോപണം. അരുവിക്കരയിൽ ബിജെപി സ്ഥാനാർഥിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണെന്നും ബിജെപി അവിടെ വി.എസ്. ശിവകുമാറിനു വേണ്ടി പ്രവർത്തിക്കുകയാണെന്നും റഹീം പറഞ്ഞു.
തിരുവനന്തപുരം സെൻട്രലിൽ കോൺഗ്രസ് ബിജെപിക്കായി നിൽക്കുന്ന സാഹചര്യമാണെന്നും റഹീം വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഏത് പ്രവർത്തകരെയാണ് കാണാൻ കഴിയുന്നതെന്നും റഹീം ചോദിക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് ലഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ആളാണ് വി.എസ്. ശിവകുമാർ. മതനിരപേക്ഷ വോട്ടർമാർ ഈ ഡീൽ കണ്ണ് തുറന്ന് കാണണമെന്നും എ.എ.റഹീം കൂട്ടിച്ചേർത്തു.