x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോദിയുടെ നുണ ഫാക്ടറിയെ പിന്തുടരുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്: വൃന്ദ കാരാട്ട്


Published: March 30, 2026 03:20 PM IST | Updated: March 30, 2026 03:20 PM IST

കൊച്ചി: മോദി സര്‍ക്കാര്‍ ഫണ്ടുകള്‍ തടഞ്ഞുവച്ച് സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടും കേരളം നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട്. സംഘപരിവാറിനെതിരെ പൊരുതുന്നത് ഇടതുപക്ഷം മാത്രമാണ്. മോദിയുടെ നുണ ഫാക്ടറിയെ പിന്തുടരുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

തെലുങ്കാനയിലും കര്‍ണാടകയിലും നല്‍കിയ വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് പാലിച്ചിട്ടില്ല. അതു തന്നെയാണ് കേരളത്തിലും തുടരുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃക സൃഷ്ടിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെ ബുള്‍ഡോസര്‍ രാജിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഫണ്ട് തടഞ്ഞു വയ്ക്കുന്നതില്‍ മോദി കേരളത്തോട് മറുപടി പറയണം. അദാനി, അംബാനി, അമേരിക്ക എന്നീ മൂന്നു എ - കളിലാണ് മോദിയുടെ താല്‍പര്യമെന്നും എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ വന്ന് സിപിഎമ്മിന് ബിജെപി ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. രാഹുല്‍ ഇന്ന് സംസാരിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും എല്‍എഡിഎഫിന്റെ വനിത നേതാക്കള്‍ക്കെതിരെ ദിവസേനെ നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ക്ക് ക്ഷമാപണം നടത്തുമെന്ന് കരുതുന്നു.

സംഘപരിവാറിനെതിരെ പൊരുതുന്നത് ഇടതുപക്ഷം മാത്രമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ച സര്‍ക്കാരാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. മോദിയുടെ നുണ ഫാക്ടറിയെ പിന്തുടരുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. തെലുങ്കാനയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല.

കര്‍ണാടകയിലും നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്തവരാണ് കോണ്‍ഗ്രസ്. അതേ വാഗ്ദാനങ്ങള്‍ ആണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. എഫ്സിആര്‍എ ഭേദഗതി കൃത്യമായ ആസൂത്രണത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. വഖഫ് നിയമം നടപ്പാക്കിയപ്പോള്‍ തന്നെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെയാണ് അടുത്തതെന്ന് വ്യക്തമായിരുന്നു.

അക്രമണങ്ങളും നിയമ ഭേദഗതിയും ഒന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. രാജ്യത്തുടനീളം മുസ്ലിംകള്‍ ആക്രമിക്കപ്പെടുന്നു. ബുള്‍ഡോസര്‍ പ്രയോഗിക്കുന്നത് മുസ്ലിംകളുടെ സ്വത്തുക്കള്‍ക്ക് നേരെ മാത്രം. ആസൂത്രണത്തോടെയാണ് അക്രമണങ്ങളും നിയമ ഭേദഗതിയും സംഘ്പരിവാര്‍ നടപ്പാക്കുന്നത്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുകളില്‍ ക്രിസ്യാനികളും ദളിതരും ആക്രമിക്കപ്പെടുന്നു എന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

Tags : Congress Brinda Karat Kerala

Recent News

Corehub Up