x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ളോ​ട് ഒ​പ്പ​മാ​കും കോ​ണ്‍​ഗ്ര​സ്, ഇ​രു​മ്പുമറ​ ഇല്ലാ​തെ​യാ​കും യു​ഡി​എ​ഫ് ഭ​ര​ണം: വി.ഡി. സതീശൻ

നേതാവിനൊപ്പം / കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: March 28, 2026 02:20 AM IST | Updated: March 28, 2026 02:39 AM IST

യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ൽ ഇ​​​രു​​​ന്പു​​​മ​​​റ​​​യി​​​ല്ലാ​​​തെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ടി​​​ട​​​പെ​​​ടു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ർ​​​ക്കാ​​​രു​​​മാ​​​കും കേ​​​ര​​​ളം ഭ​​​രി​​​ക്കു​​​ക​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന് തു​​​റ​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു​​​ണ്ടാ​​​കു​​​ക. ഏ​​​തു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യാ​​​ലും ജ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​​യി​​​രി​​​ക്കും. ആ​​​ർ. ശ​​​ങ്ക​​​ർ മു​​​ത​​​ലു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ​​​ല്ലാം ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി വ​​​ലി​​​യ മാ​​​തൃ​​​ക​​​യാ​​​യി​​​രു​​​ന്നു. ലീ​​​ഡ​​​ർ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ എ​​​ക്കാ​​​ല​​​വും ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്ന​​​ല്ലോ. എ.​​​കെ. ആ​​​ന്‍റ​​​ണി​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലെ ലാ​​​ളി​​​ത്യം എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​വു​​​ള്ള​​​താ​​​ണ​​​ല്ലോ. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​വ​​​രെ​​​ല്ലാം ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നി​​​ല്ലേ.

ഒ​​​രു കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ല്ലാ​​​ത്ത അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം അ​​​വ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ചു. അ​​​തെ​​​ല്ലാം പി​​​ന്നീ​​​ട് ചീ​​​റ്റി​​​പ്പോ​​​യി. ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം നി​​​ന്ന മു​​​ൻ കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ ആ ​​​ന​​​യം ത​​​ന്നെ​​​യാ​​​കും ഇ​​​നി വ​​​രു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നും ‘ദീ​​​പി​​​ക’യ്ക്ക് അ​​​നു​​​വ​​​ദി​​​ച്ച പ്ര​​​ത്യേ​​​ക അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ തി​​​ര​​​ക്കി​​​ട്ട പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ദീ​​​പി​​​ക​​​യോ​​​ടു സം​​​സാ​​​രി​​​ക്കാ​​​ൻ സ​​​മ​​​യം നീ​​​ക്കി​​​വ​​​ച്ച​​​ത്.

» മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ധാ​​​ര​​​ണ രൂ​​​പ​​​പ്പെ​​​ട്ടെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ങ്ങ് ത​​​ന്നെ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ല്ലോ. എ​​​ന്താ​​​ണ് ആ ​​​ധാ​​​ര​​​ണ?

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലും ചെ​​​യ്ത​​​തു പോ​​​ലെ​​​യു​​​ള്ള ധാ​​​ര​​​ണ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലും രൂ​​​പ​​​പ്പെ​​​ട്ട​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ക​​​ടി​​​പി​​​ടി കൂ​​​ടാ​​​നി​​​ല്ല. ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി സ്വീ​​​ക​​​രി​​​ച്ച രീ​​​തി​​​യാ​​​ണ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഇ​​​വി​​​ടെ​​​യും സ്വീ​​​ക​​​രി​​​ക്കു​​​ക. ഇ​​​താ​​​ണ് ആ ​​​ധാ​​​ര​​​ണ.

» സീ​​​റ്റു വി​​​ഭ​​​ജ​​​ന​​​ത്തി​​​ലെ ത​​​ർ​​​ക്കം ജ​​​യ​​​സാ​​​ധ്യ​​​ത​​​യെ ബാ​​​ധി​​​ക്കു​​​മോ?

എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മോ വേ​​​ണ്ട​​​യോ എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് ഞ​​​ങ്ങ​​​ള​​​ല്ല. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡാ​​​ണ് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്. 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന് 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ല്ലാ​​​തെ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തീ​​​രു​​​മാ​​​നി​​​ച്ച ച​​​രി​​​ത്രം ഇ​​​തി​​​നു മു​​​ൻ​​​പു കോ​​​ണ്‍​ഗ്ര​​​സി​​​ലു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ‍? ഇ​​​ത്ത​​​വ​​​ണ ഒ​​​രു ത​​​ർ​​​ക്ക​​​വു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ശ്ച​​​യി​​​ച്ച​​​ത്. ചി​​​ല ടി​​​വി ചാ​​​ന​​​ലു​​​ക​​​ൾ ചെ​​​റി​​​യ ചി​​​ല അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​ങ്ങ​​​ളെ പ​​​ർ​​​വ​​​തീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാമ​​​റി​​​യാം.

» തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണരം​​​ഗ​​​ത്ത് ബി​​​ജെ​​​പി- സി​​​പി​​​എം ഡീ​​​ൽ മാ​​​ത്ര​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യി കേ​​​ൾ​​​ക്കു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ അ​​​ഞ്ചു ജ​​​ന​​​ക്ഷേ​​​മ ഗാ​​​ര​​​ന്‍റി​​​ക​​​ൾ പോ​​​ലും പ്ര​​​ചാ​​​ര​​​ണ ആ​​​യു​​​ധ​​​മാ​​​യി കാ​​​ണു​​​ന്നി​​​ല്ല?

ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സി​​​പി​​​എം- ബി​​​ജെ​​​പി വോ​​​ട്ട് ഡീ​​​ൽ ന​​​ട​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്. രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ഞ്ചു ഗാ​​​ര​​​ന്‍റി​​​ക​​​ൾ ത​​​ന്നെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധം. ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക​​​യി​​​ലും സു​​​പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും. രാ​​​ജ്യ​​​ത്തെ ന​​​ന്പ​​​ർ വ​​​ണ്‍ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ള​​​ത്തെ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ മാ​​​റ്റു​​​ക​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് ല​​​ക്ഷ്യം. ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ ഏ​​​തെ​​​ല്ലാം മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ത​​​ക​​​ർ​​​ന്നോ അ​​​വി​​​ടെ​​​യെ​​​ല്ലാം യു​​​ഡി​​​എ​​​ഫ് ബ​​​ദ​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലാ​​​യ കേ​​​ര​​​ള​​​ത്തെ ര​​​ക്ഷി​​​ക്കാ​​​ൻ ഹെ​​​ൽ​​​ത്ത് കോ​​​ണ്‍​ക്ലേ​​​വ് ന​​​ട​​​പ്പാ​​​ക്കി. ഈ ​​​ആ​​​രോ​​​ഗ്യ രേ​​​ഖ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ ആ​​​രോ​​​ഗ്യ കേ​​​ര​​​ള​​​ത്തെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​കും. ഇ​​​തു​​​പോ​​​ലെ ഒ​​​ട്ടേ​​​റെ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ​​​ദ്ധ​​​തി രേ​​​ഖ​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

» ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന ആ​​​യു​​​ധ​​​മാ​​​കി​​​ല്ലേ? യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ൽ അ​​​ന്വേ​​​ഷ​​​ണം ഏ​​​തു​​​ ത​​​ര​​​ത്തി​​​ൽ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കും‍?

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​ചാ​​​ര​​​ണ വി​​​ഷ​​​യം ത​​​ന്നെ​​​യാ​​​ണ്. ചി​​​ല ഉ​​​ന്ന​​​ത സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ച​​​താ​​​ണ് പ്ര​​​ധാ​​​ന പ്ര​​​ശ്നം. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ൽ ശ​​​ബ​​​രി​​​മ​​​ല അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ൽ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കും. എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ൽ മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ സി​​​ബി​​​ഐ വ​​​രേ​​​ണ്ട​​​തി​​​ല്ല. ശ​​​ബ​​​രി​​​മ​​​ല അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ർ​​​ണം ക​​​ട്ട​​​വ​​​ർ ആ​​​രാ​​​യാ​​​ലും യു​​​ഡി​​​എ​​​ഫ് പൂ​​​ട്ടും.

» നാ​​​ടുവി​​​ടു​​​ന്ന യു​​​വ​​​ത​​​ല​​​മു​​​റ​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ എ​​​ന്തൊ​​​ക്കെ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്?

കു​​​ട്ടി​​​ക​​​ൾ നാ​​​ടു​​​വി​​​ട്ടാ​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം കേ​​​ര​​​ളം വൃ​​​ദ്ധ​​​സ​​​ദ​​​ന​​​മാ​​​കും. ഇ​​​തു ത​​​ട​​​യാ​​​ൻ പു​​​തു​​​മ​​​യാ​​​ർ​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യും. കു​​​ട്ടി​​​ക​​​ളെ ഇ​​​വി​​​ടെ പി​​​ടി​​​ച്ചുനി​​​ർ​​​ത്താ​​​ൻ 10,000 സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. ചെ​​​റു​​​പ്പ​​​ക്കാ​​​ർ​​​ക്കാ​​​യി ആ​​​യി​​​ര​​​ത്തോ​​​ളം പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​നു​​​മാ​​​യി മാ​​​നേ​​​ജ്മെ​​​ന്‍റ്, സാ​​​ങ്കേ​​​തി​​​ക മെ​​​ന്‍റ​​​ർ​​​മാ​​​രെ വ​​​യ്ക്കും. പ​​​ലി​​​ശര​​​ഹി​​​ത റി​​​വോ​​​ൾ​​​വിം​​​ഗ് ഫ​​​ണ്ട് ഇ​​​വ​​​ർ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ട് അ​​​ന്താ​​​രാഷ്ട്ര തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും ഒ​​​രു ക​​​ണ്ടെ​​​യ്ന​​​ർ ടെ​​​ർ​​​മി​​​ന​​​ലും 17 മി​​​നി തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഇ​​​തി​​​നെ​​​യെ​​​ല്ലാം ബ​​​ന്ധി​​​പ്പി​​​ച്ചു കോ​​​സ്റ്റ​​​ൽ ഷി​​​പ്പിം​​​ഗ് ആ​​​രം​​​ഭി​​​ക്കും. നാ​​​ല് അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഇ​​​വ​​​യെ ബ​​​ന്ധി​​​പ്പി​​​ച്ച് 27 ഏ​​​വി​​​യേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കും. കേ​​​ര​​​ളം വി​​​ടു​​​ന്ന യു​​​വ​​​ത​​​ല​​​മു​​​റ​​​യെ ഇ​​​വി​​​ടെ ത​​​ന്നെ പി​​​ടി​​​ച്ചുനി​​​ർ​​​ത്താ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളാ​​​കും ഇ​​​ത്.

അ​​​ന്താ​​​രാ​​​ഷ്ട്രരം​​​ഗ​​​ത്ത് തൊ​​​ഴി​​​ൽ സ്വ​​​ഭാ​​​വം മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു പ​​​ഠി​​​ക്കാ​​​നാ​​​യി രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള വി​​​ദ​​​ഗ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ’ഗ്ലോ​​​ബ​​​ൽ ജോ​​​ബ് വാ​​​ച്ച് ട​​​വ​​​ർ’ എ​​​ന്ന സം​​​വി​​​ധാ​​​നം സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കും. തൊ​​​ഴി​​​ൽ സ്വ​​​ഭാ​​​വം മാ​​​റു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കോ​​​ഴ്സു​​​ക​​​ൾ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കും.

എ​​​ല്ലാ അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷ​​​വും ലോ​​​ക​​​ത്തി​​​ലെ ഏ​​​തു തൊ​​​ഴി​​​ലി​​​നാ​​​ണ് സാ​​​ധ്യ​​​ത​​​യെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ ഗ്ലോ​​​ബ​​​ൽ ജോ​​​ബ് വാ​​​ച്ച് ട​​​വ​​​ർ എ​​​ന്ന സ്ഥി​​​രം സം​​​വി​​​ധാ​​​നം വ​​​ഴി ക​​​ഴി​​​യും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കാ​​​ലോ​​​ചി​​​ത​​​മാ​​​യി ആ​​​ഗോ​​​ള തൊ​​​ഴി​​​ൽ നേ​​​ടാ​​​നു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​കു​​​ന്ന​​​തി​​​നൊപ്പം നി​​​ല​​​വി​​​ലു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് മാ​​​റു​​​ന്ന ലോ​​​ക​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യ തൊ​​​ഴി​​​ൽ മാ​​​റ്റം പ​​​ഠി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഇ​​​തു​​​വ​​​ഴി ഒ​​​രു​​​ക്കും.

» കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ക​​​ർ​​​ന്ന സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെയും ഇ​​​തു​​​വ​​​ഴി ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കാ​​​നാ​​​കു​​​മോ?

ഇ​​​തെ​​​ല്ലാം കേ​​​ര​​​ള​​​ത്തെ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പ്രാ​​​രം​​​ഭ പ​​​ദ്ധ​​​തി​​​ക​​​ൾ കൂ​​​ടി​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ മാ​​​നേ​​​ജ്മെ​​​ന്‍റ് സം​​​വി​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തും. നി​​​കു​​​തി ഭ​​​ര​​​ണം പൊ​​​ളി​​​ച്ചെ​​​ഴു​​​തും. ഇ​​​തു​​​വ​​​ഴി ജി​​​എ​​​സ്ടി വ​​​ഴി വ​​​ലി​​​യ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. ഇ​​​തോ​​​ടൊ​​​പ്പം ഖ​​​ജ​​​നാ​​​വി​​​ന്‍റെ ചോ​​​ർ​​​ച്ച അ​​​ട​​​യ്ക്കും. സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കും. ഈ ​​​നാ​​​ലു പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ക വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്് വ്യ​​​വ​​​​​​സ്ഥ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.

» യു​​​ഡി​​​എ​​​ഫി​​​നെ​​​തി​​​രേ ജ​​​മാ​​​ അ​​​ത്ത് ഇ​​​സ്‌​​​ലാ​​​മി, എ​​​സ്ഡി​​​പി​​​ഐ ബ​​​ന്ധം വ്യാ​​​പ​​​ക​​​മാ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ​​​ല്ലോ?

ജ​​​മാ അ​​​ത്ത് ഇ​​​സ്‌​​​ലാ​​​മി​​​യു​​​മാ​​​യോ എ​​​സ്ഡി​​​പി​​​ഐ​​​യു​​​മാ​​​യോ യു​​​ഡി​​​എ​​​ഫി​​​ന് യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ല. വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി യു​​​ഡി​​​എ​​​ഫി​​​ന് പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​മെ​​​ന്ന് ഇ​​​ങ്ങോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു മാ​​​ത്ര​​​മാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തു വ​​​ലി​​​യ അ​​​പ​​​രാ​​​ധ​​​മാ​​​യി കാ​​​ണു​​​ന്ന​​​വ​​​ർ എ​​​ത്ര വ​​​ർ​​​ഷ​​​മാ​​​ണ് പി​​​ഡി​​​പി​​​യു​​​ടെ പി​​​ന്തു​​​ണ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ത്ര​​​യോ വേ​​​ദി​​​ക​​​ൾ പ​​​ര​​​സ്യ​​​മാ​​​യി പി​​​ഡി​​​പി​​​യു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ പ​​​ങ്കി​​​ട്ടു. ഇ​​​തി​​​ലൊ​​​ന്നും വ​​​ർ​​​ഗീ​​​യ​​​ത കാ​​​ണാ​​​ത്ത​​​വ​​​രാ​​​ണ് മ​​​തേ​​​ത​​​ര പാ​​​ർ​​​ട്ടി​​​യാ​​​യ കോ​​​ണ്‍​ഗ്ര​​​സി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

» യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തിലെ​​​ത്തി​​​യാ​​​ൽ സി​​​ൽ​​​വ​​​ർ ലൈ​​​നി​​​ൽ എ​​​ന്തു തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും?

സി​​​ൽ​​​വ​​​ർ ലൈ​​​ൻ ഭൂ​​​മി ഭൂ​​​വു​​​ട​​​മ​​​ക​​​ൾ​​​ക്കു തി​​​രി​​​കെ ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. ക​​​ല്യാ​​​ണ​​​ത്തി​​​നോ മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കോ ഭൂ​​​മി പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്തി വാ​​​യ്പ എ​​​ടു​​​ക്കാ​​​നോ വി​​​ൽ​​​ക്കാ​​​നോ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് കെ ​​​റെ​​​യി​​​ൽ ക​​​ന്പ​​​നി ഏ​​​റ്റെ​​​ടു​​​ത്ത ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​ക​​​ൾ. നി​​​ല​​​വി​​​ലെ സി​​​ൽ​​​വ​​​ർ​​​ലൈ​​​ൻ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് ഒ​​​രി​​​ക്ക​​​ലും മു​​​ന്നോ​​​ട്ടു പോ​​​കി​​​ല്ല.

» എ​​​ന്താ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ ബ​​​ദ​​​ൽ പാ​​​ത?

നി​​​ല​​​വി​​​ലു​​​ള്ള റെ​​​യി​​​ൽ​​​വേ ലൈ​​​നി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി വ​​​ലി​​​യ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത സ​​​മാ​​​ന്ത​​​ര പാ​​​ത നി​​​ർ​​​മി​​​ച്ചു വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​തി​​​നാ​​​യി വ​​​ള​​​വു​​​ക​​​ൾ നി​​​ക​​​ത്താ​​​നും മ​​​റ്റു​​​മാ​​​കും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ക. വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത വ​​​രാ​​​ത്ത​​​തും പ​​​രി​​​സ്ഥി​​​തി​​​ക്കു ദോ​​​ഷം വ​​​രു​​​ത്താ​​​തു​​​മാ​​​യ പ​​​ദ്ധ​​​തി​​​യാ​​​കും ന​​​ട​​​പ്പാ​​​ക്കു​​​ക.

» മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ വ​​​ന്യ​​​ജീ​​​വി ഭീ​​​തി​​​യ​​​ക​​​റ്റാ​​​ൻ എ​​​ന്താ​​​ണ് പ​​​ദ്ധ​​​തി​​​ക​​​ൾ?

മ​​​ല​​​യോ​​​ര ജ​​​ന​​​ത നേ​​​രി​​​ടു​​​ന്ന വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ പ്രാ​​​യോ​​​ഗി​​​ക ത​​​ല​​​ത്തി​​​ൽ ഒ​​​രു പ​​​ദ്ധ​​​തി​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നു ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി​​​ല്ല. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​വും ആ​​​ധു​​​നി​​​ക​​​വു​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ച് വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കും. ഇ​​​തി​​​ന്‍റെ ക​​​ര​​​ടു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

» തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കും?

തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലെ സ​​​മ​​​ഗ്ര പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​ത്സ്യ​​​ല​​​ഭ്യ​​​ത​​​യി​​​ൽ വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി. മ​​​ണ്ണെ​​​ണ്ണ​​​യ്ക്ക് 40 രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ 25 രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ മ​​​ണ്ണെ​​​ണ്ണ​​​യ്ക്ക് 110 രൂ​​​പ​​​യു​​​ണ്ട്. സ​​​ബ്സി​​​ഡി​​​യി​​​ൽ വ്യ​​​ത്യാ​​​സ​​​മി​​​ല്ല. സ​​​ബ്സി​​​ഡി തു​​​ക​​​യൊ​​​ട്ടു കൊ​​​ടു​​​ക്കു​​​ന്നു​​​മി​​​ല്ല. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രും വ​​​ലി​​​യ അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ് കാ​​​ട്ടു​​​ന്ന​​​ത്. തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര പു​​​രോ​​​ഗ​​​തി​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് ല​​​ക്ഷ്യം. 

» ന്യൂ​​​ന​​​പ​​​ക്ഷ വേ​​​ട്ട​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യ​​​ല്ലേ എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ?

ന്യൂ​​​ന​​​പ​​​ക്ഷ വേ​​​ട്ട​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ (എ​​​ഫ്സി​​​ആ​​​ർ​​​എ)​​​കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ലോ​​​ക്സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. നേരത്തേ മു​​​സ്ലീം ​​സ​​​മു​​​ദാ​​​യ​​​ത്തെ​​​യാ​​​ണ് വേ​​​ട്ട​​​യാ​​​ടി​​​യി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ ക്രൈ​​​സ്ത​​​വ വേ​​​ട്ട​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ജ്യവ്യാ​​​പ​​​ക​​​മാ​​​യി വൈ​​​ദി​​​ക​​​രും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ വ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്നു, ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്നു. പ്രാ​​​ർ​​​ഥ​​​നാ കൂ​​​ട്ടാ​​​യ്മ​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​ന്നു. ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ പോ​​​ലും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്നു. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ന്‍റെ​​​യും പു​​​ണ്യാ​​​ള​​​ന്മാ​​​രു​​​ടെ​​​യും പ്ര​​​തി​​​മ​​​ക​​​ൾ പോ​​​ലും മാ​​​റ്റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. നി​​​ര​​​വ​​​ധി മ​​​ല​​​യാ​​​ളി വൈ​​​ദിക​​​ർ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ജ​​​യി​​​ലി​​​ലാ​​​ണ്. രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​രെ ആ​​​ക്ര​​​മി​​​ച്ചി​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ര​​​മ​​​ന​​​ക​​​ളി​​​ലും ക്രൈ​​​സ്ത​​​വ ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും ക​​​യ​​​റി​​​യി​​​റ​​​ങ്ങി കേ​​​ക്ക് കൊ​​​ടു​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്ക് ഒ​​​രു ഉ​​​ളു​​​പ്പു​​​മി​​​ല്ല. ഇ​​​ത്ത​​​ര​​​ക്കാ​​​രെ ജ​​​നം തി​​​രി​​​ച്ച​​​റി​​​യും.

» തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​ര്യ​​​ട​​​നം ന​​​ട​​​ക്കു​​​ന്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന്‍റെ വി​​​ജ​​​യപ്ര​​​തീ​​​ക്ഷ​​​യെ എ​​​ങ്ങ​​​നെ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു?

നൂ​​​റി​​​ല​​​ധി​​​കം സീ​​​റ്റി​​​ൽ യു​​​ഡി​​​എ​​​ഫ് കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കും. വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​വും മ​​​ധ്യകേ​​​ര​​​ള​​​വും യു​​​ഡി​​​എ​​​ഫ് തൂ​​​ത്തു​​​വാ​​​രും. എ​​​റ​​​ണാ​​​കു​​​ള​​​ത്തും മ​​​ല​​​പ്പു​​​റ​​​ത്തും എ​​​ല്ലാ സീ​​​റ്റി​​​ലും വി​​​ജ​​​യി​​​ക്കും. ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് തൂ​​​ത്തു​​​വാ​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ല്ല​​​ത്തും അദ്ഭുതക​​​ര​​​മാ​​​യ മാ​​​റ്റ​​​മു​​​ണ്ടാ​​​കും. തൃ​​​ശൂ​​​രി​​​ൽ പ​​​ഴ​​​യ പ്ര​​​താ​​​പ​​​ത്തി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യെ​​​ത്തും.

ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യം സം​​​ബ​​​ന്ധി​​​ച്ചു ദീ​​​പി​​​ക​​​​യോ​​​ടു ഞാ​​​ൻ കൃ​​​ത്യ​​​മാ​​​യി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​തു​​​പോ​​​ലെ​​​യ​​​ല്ലേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം വ​​​ന്ന​​​പ്പോ​​​ൾ സം​​​ഭ​​​വി​​​ച്ച​​​ത്. കൃ​​​ത്യ​​​മാ​​​യി പ​​​ഠി​​​ച്ചി​​​ട്ടാ​​​ണ് ഞാ​​​ൻ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ണ​​​ക്കു​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Tags : Congress UDF V.D. Satheesan Kerala Assembly Election Niyama Sabha Election

Recent News

Corehub Up