തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്. തിങ്കളാഴ്ചയാണ് അംഗത്വം പുതുക്കി നൽകിയത്.
പിബി അംഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിർദേശം നൽകിയതോടെയാണ് അംഗത്വം പുതുക്കിയത്. ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തിൽ നിന്ന് നീക്കിയത്.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്. ലഹരികേസിൽ അകപ്പെട്ടതോടെയാണ് ബിനീഷ് കോടിയേരിയെ അംഗത്വത്തിൽനിന്ന് പാർട്ടി നീക്കിയത്. 2023ൽ ബിനീഷ് കേസിൽനിന്ന് പൂർണമായും കുറ്റവിമുക്തനായിരുന്നു.
Tags : CPM renews membership Bineesh Kodiyeri