x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​ത​ത്തി​ന്‍റെ വ​ലി​യ മ​ല്പാ​ന്‍ കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ വി​ട​വാ​ങ്ങി


Published: May 3, 2026 04:56 PM IST | Updated: May 3, 2026 05:00 PM IST

കോ​ട്ട​യം: സു​റി​യാ​നി പ​ണ്ഡി​ത​നും ദൈ​വ​ശാ​സ്ത്ര വി​ദ​ഗ്ധ​നും ച​രി​ത്ര​കാ​ര​നു​മാ​യ കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ (70) അ​ന്ത​രി​ച്ചു. കോ​ട്ട​യ​ത്തെ സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ (സീ​രി) ദീ​ര്‍​ഘ​കാ​ലം അ​ധ്യാ​പ​ക​നും എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഡീ​ന്‍ ഓ​ഫ് സ്റ്റ​ഡീ​സു​മാ​യി​രു​ന്നു. 1955 ന​വം​ബ​ര്‍ 15ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ രാ​മ​പു​ര​ത്താ​ണ് കൂ​ന​മ്മാ​ക്ക​ല്‍ കു​ര്യ​ന്‍ - ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍ ജ​നി​ച്ച​ത്.

പാ​ലാ രൂ​പ​ത​യി​ല്‍ വൈ​ദി​ക​നാ​യ അ​ദ്ദേ​ഹം ഇം​ഗ്ല​ണ്ടി​ലെ ഓ​ക്‌​സ്‌​ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് സു​റി​യാ​നി ഭാ​ഷ​യി​ല്‍ ഡോ​ക്ട​ര്‍ ബി​രു​ദം നേ​ടി. സു​റി​യാ​നി സ​ഭാ ച​രി​ത്ര​ത്തെ​പ്പ​റ്റി​യും മാ​ര്‍ അ​പ്രേം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ദ്യ​കാ​ല ദൈ​വ​ശാ​സ്ത്ര എ​ഴു​ത്തു​കാ​രെ​പ്പ​റ്റി​യും നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ ജേ​ണ​ലു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളും ലേ​ഖ​ന പ​ര​മ്പ​ര​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കേം​ബ്രി​ഡ്ജ്, ല​ണ്ട​ന്‍, ഓ​ക്‌​സ്ഫ​ഡ്, ഉ​പ്‌​സ​ല തു​ട​ങ്ങി​യ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും, ദ​മാ​സ്‌​ക​സ്, ബാ​ഗ്ദാ​ദ്, ജ​ര്‍​മ​നി, എ​ത്യോ​പ്യ​യി​ലെ ആ​ഡി​സ് അ​ബാ​ബ, ഉ​ജ്ജ​യി​ന്‍, വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും അ​ധ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ല​യാ​ളം ഭാ​ഷ​യെ സു​റി​യാ​നി ലി​പി​യി​ല്‍ എ​ഴു​തു​ന്ന പു​രാ​ത​ന സ​മ്പ്ര​ദാ​യ​മാ​യ ക​ര്‍​ശോ​ന്‍ രീ​തി​യെ​പ​റ്റി ആ​ധി​കാ​രി​ക​മാ​യ പ​ഠ​നം ന​ട​ത്തി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് കൂ​ന​മ്മാ​ക്ക​ല്‍ തോ​മാ ക​ത്ത​നാ​ര്‍. സു​റി​യാ​നി പ​ണ്ഡി​ത​നാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ ബ്രോ​ക്കി​ന്‍റെ ശി​ഷ്യ​നു​മാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ല്‍ കു​റ​വി​ല​ങ്ങാ​ട്, കാ​പ്പും​ത​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സു​റി​യാ​നി പ​ഠ​ന​കേ​ന്ദ്ര​വും സ​ന്യാ​സ ആ​ശ്ര​മ​വു​മാ​യ ബേ​സ് അ​പ്രേം ന​സ്രാ​ണി ദ​യ​റ​യു​ടെ സ്ഥാ​പ​ക​നു​മാ​ണ്.

2025ല്‍ ​സി​റി​യ​ക് ക​ത്തോ​ലി​ക്ക പാ​ത്രി​യാ​ര്‍​ക്കീ​സ് ഇ​ഗ്‌​നാ​ത്തി​യോ​സ് ജോ​സ​ഫ് മൂ​ന്നാ​മ​ന്‍ യോ​നാ​ന്‍ ബാ​വാ ഇ​ന്ത്യ​യു​ടെ വ​ലി​യ മ​ല്പാ​ന്‍ എ​ന്ന പ​ദ​വി സ​മ്മാ​നി​ച്ചു. കെ.​കെ. ആ​ഗ​സ്തി, റോ​സ​മ്മ, ജോ​സ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സം​സ്‌​കാ​രം പി​ന്നീ​ട്.

Tags : death kottayam thoma kathanar

Recent News

Corehub Up