കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്.
മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. യുഡിഎഫിന്റെ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പേരാമ്പ്രയിലെ അനൗൺസ്മെന്റ് ഇതിനോടകം വിവാദമായിരിക്കുകയാണ്.
Tags : assembly election kerala deputy collector notice