x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദ പ​രാ​മ​ർ​ശം: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രാ​യ പ​രാ​തി ‌ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ


Published: March 22, 2026 05:53 PM IST | Updated: March 22, 2026 05:55 PM IST

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വാ​യൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​ക​ൾ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ര​ത്ത​ൻ യു ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു. പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് വി​വാ​ദ​മാ​യ​ത്. "അ​ര​നൂ​റ്റാ​ണ്ടാ​യി ഗു​രു​വാ​യൂ​രി​ൽ ഹി​ന്ദു എം​എ​ൽ​എ ഇ​ല്ലെ​ന്നും, ഹി​ന്ദു​ക്ക​ളെ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ ഇ​നി​യും ശ​ബ്ദ​മു​യ​ർ​ത്തും" എ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ . ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ർ​ഗീ​യ വി​ഭ​ജ​നം ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​പി​എ​മ്മും കോ​ൺ​ഗ്ര​സും ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

 

 

Tags : GopalaKrishnan BJP Latest News

Recent News

Corehub Up