റേച്ചൽ ജോസഫ്, ലിജോ
തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം മൈലാടുംപാറയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ വളപ്പിൽ റേച്ചൽ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട മകൻ ലിജോയെ തൊടുപുഴ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന്റെ പിന്നാമ്പുറത്ത് തല പൊട്ടി ചോര വാർന്നൊലിക്കുന്ന നിലയിലാണ് റേച്ചലിന്റെ മൃതദേഹം കണ്ടെത്തിയത്. ദുരന്തവിവരം അറിഞ്ഞ ഉടൻ സമീപവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രതി ലിജോ കടുത്ത ലഹരിക്ക് അടിമയാണെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും നാട്ടുകാരും പോലീസും വ്യക്തമാക്കി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഉന്നത് പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കസ്റ്റഡിയിലുള്ള ലിജോയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash