x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലെ​ക്സ് വി​വാ​ദം; സി​പി​എം മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു കോ​ൺ​ഗ്ര​സ്


Published: May 11, 2026 11:10 PM IST | Updated: May 11, 2026 11:10 PM IST

തൃ​ശൂ​ർ: കെ.​സി. വേ​ണു​ഗോ​പാ​ലി​നെ അ​നു​കൂ​ലി​ച്ച് വാ​ടാ​ന​പ്പി​ള്ളി​യി​ൽ ഫ്ലെ​ക്സ് വ​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. എ​ന്തെ​ങ്കി​ലും ത​ര​ത്തി​ൽ സി​പി​എ​മ്മി​നു കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ൽ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ ചെ​യ്ത​തു സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി നേ​തൃ​ത്വം അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം.

ഇ​ത്ത​രം നീ​ക്ക​ങ്ങ​ളി​ലൂ​ടെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്‍​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​വാ​നോ പാ​ർ​ട്ടി​യി​ലെ ഐ​ക്യ​ത്തെ​യോ തെ​രെ​ഞ്ഞ​ടു​പ്പു​വി​ജ​യ​ത്തി​ന്‍റെ ശോ​ഭ​യെ​യോ കെ​ടു​ത്താ​നോ സാ​ധി​ക്കി​ല്ല. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ബോ​ർ​ഡ് വ​ച്ച​തി​നു​ശേ​ഷം വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ​നി​ന്ന് അ​വ​രു​ടെ പാ​ർ​ട്ടി​ക്ക​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഗ്രൂ​പ്പി​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. സ്വ​ന്തം ക​ണ്ണി​ലെ ത​ടി​ക്ക​ഷ​ണം നീ​ക്കം​ചെ​യ്തി​ട്ട് മ​റ്റു​ള്ള​വ​ന്‍റെ ക​ണ്ണി​ലെ ക​ര​ട് നീ​ക്കം​ചെ​യ്യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് സി​പി​എം ഓ​ർ​ക്ക​ണം.

ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ന്‍റെ നി​ർ​ദേ​ശ​മി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഒ​രു പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ൻ ഒ​ന്നും ചെ​യ്യി​ല്ലെ​ന്നു​റ​പ്പാ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള ന​ല്ല സി​പി​എം പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് ബോ​ർ​ഡ് വ​ച്ച​പ്പോ​ൾ, കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ ബോ​ർ​ഡ് വ​യ്ക്കു​ന്ന​തെ​ന്നും ജോ​സ​ഫ് ടാ​ജ​റ്റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Flex controversy Congress CPM

Recent News

Corehub Up