x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ട്ട​റി അ​ടി​ച്ച​ത് ത​നി​ക്കാ​ണെ​ന്ന് മു​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ; 20 കോ​ടി​യു​ടെ ക്രി​സ്മ​സ് ബ​മ്പ​ർ സ​മ്മാ​നം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി


Published: February 20, 2026 11:25 PM IST | Updated: February 20, 2026 11:25 PM IST

കൊ​ച്ചി: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ 2025-ലെ ​ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്പ​ർ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 20 കോ​ടി രൂ​പ കൈ​മാ​റു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് ത​ന്‍റേ​താ​ണെ​ന്നും എ​ന്നാ​ൽ അ​ത് കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ മോ​ഷ്ടി​ച്ച​താ​ണെ​ന്നും കാ​ണി​ച്ച് റി​ട്ട​യേ​ർ​ഡ് എ​എ​സ്ഐ കെ.​കെ സ​ജി​മോ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

പി​റ​വം സ്വ​ദേ​ശി​യാ​യ സ​ജി​മോ​ൻ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്കാ​യി ഓ​ടി​ക്കു​ന്ന ത​ന്‍റെ വാ​ഹ​ന​ത്തി​ൽ നി​ന്ന് ല​ഭി​ച്ച നെ​യ്യ് അ​ട​ങ്ങി​യ പാ​ത്രം ഉ​ട​മ​യ്ക്ക് കൈ​മാ​റാ​നാ​യി സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്നു. ത​ന്‍റെ ലോ​ട്ട​റി ടി​ക്ക​റ്റും ഭാ​ഗ്യ​ത്തി​നാ​യി ഈ ​നെ​യ്യ് പാ​ത്ര​ത്തി​നൊ​പ്പം പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ച്ചു. പി​ന്നീ​ട് ഉ​ട​മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഈ ​പാ​ത്രം കൊ​റി​യ​ർ വ​ഴി അ​യ​ക്കാ​ൻ സ​ജി​മോ​ൻ തീ​രു​മാ​നി​ച്ചു.

ജ​നു​വ​രി 24-ന് ​ഒ​രു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ സ​ജി​മോ​ൻ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. ഈ ​അ​വ​ശ​ത​യ്ക്കി​ടെ ജ​നു​വ​രി 30-ന് ​പി​റ​വ​ത്തെ ഒ​രു കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ പാ​ത്രം അ​യ​ക്കാ​ൻ ഏ​ൽ​പ്പി​ച്ചു. എ​ന്നാ​ൽ പാ​ത്രം പാ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ർ ടി​ക്ക​റ്റ് കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് സ​ജി​മോ​ന്‍റെ പ​രാ​തി. ലോ​ട്ട​റി അ​ടി​ച്ച​ത് അ​റി​ഞ്ഞ് ടി​ക്ക​റ്റി​നാ​യി തി​ര​ഞ്ഞ​പ്പോ​ഴാ​ണ് അ​ത് നെ​യ്യ് പാ​ത്ര​ത്തോ​ടൊ​പ്പം കൊ​റി​യ​ർ ഓ​ഫീ​സി​ൽ പോ​യ വി​വ​രം അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

സ​ജി​മോ​ൻ ഉ​ട​ൻ ത​ന്നെ കൊ​റി​യ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ടി​ക്ക​റ്റ് തി​രി​കെ ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സി​ലും കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കൊ​റി​യ​ർ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്, സ​മ്മാ​ന​ത്തു​ക കൈ​മാ​റു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു​കൊ​ണ്ട് ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ, നി​ല​വി​ൽ ലോ​ട്ട​റി വ​കു​പ്പി​ൽ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ളും ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും മു​ദ്ര​വെ​ച്ച ക​വ​റി​ൽ ഹാ​ജ​രാ​ക്കാ​ൻ ലോ​ട്ട​റി ഡ​യ​റ​ക്ട​റോ​ട് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. കേ​സി​ലെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ സ​മ്മാ​ന​ത്തു​ക വി​ത​ര​ണം ചെ​യ്യ​രു​തെ​ന്നാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

Tags : Lottery High Court Christmas bumper

Recent News

Corehub Up