കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥി ആരോണ്‍ ജോഷിയെ (18) കണ്ടെത്താനാകാതെ പോലീസ്. തിങ്കളാഴ്ച മുതലാണ് ആരോണിനെ കാണാതാവുന്നത്. എന്നാല്‍ ഇതുവരെ കുട്ടിയുടെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ആരോണിന്റെ പിതാവ് ജോഷി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആരോണ്‍. മോഡല്‍ പരീക്ഷ നടക്കുന്നതിനിടെയാണ് ആരോണിനെ കാണാതാവുന്നത്. തിങ്കളാഴ്ച സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ അവസാനത്തെ രണ്ടു പരീക്ഷകള്‍ക്കും ആരോണ്‍ എത്തിയില്ല.
ഹില്‍ പാലസ് പോലീസില്‍ ആയിരുന്നു ജോഷി നേരത്തെ പരാതി നല്‍കിയത്. എന്നാല്‍ കാര്യമായ അന്വേഷണമൊന്നും നടക്കാത്തതിനെ തുടര്‍ന്നാണ് ജോഷി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കുട്ടി തിരുവനന്തപുരത്ത് ഉണ്ടെന്ന സൂചന ലഭിച്ചതായാണ് സിറ്റി പോലീസ് അറിയിക്കുന്നത്.
Tags : Missing Case Aaron Joshi