x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ.ഡോ. പോൾ ആച്ചാണ്ടി സിഎംഐ പ്രിയോർ ജനറൽ


Published: March 20, 2026 02:52 AM IST | Updated: March 20, 2026 02:52 AM IST

കൊ​​ച്ചി: സി​​എം​​ഐ സ​ന്ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ പു​​തി​​യ പ്രി​​യോ​​ർ ജ​​ന​​റ​​ലാ​​യി ഫാ. ​​ഡോ. പോ​​ൾ ആ​​ച്ചാ​​ണ്ടി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

2014 മു​​ത​​ൽ 2020 വ​​രെ പ്രി​​യോ​​ർ ജ​​ന​​റ​​ലാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ള്ള ഫാ.​​ പോ​​ൾ ക​​ഴി​​ഞ്ഞ മൂ​​ന്ന് വ​​ർ​​ഷ​​മാ​​യി കെ​​നി​​യ മി​​ഷ​​നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സ​​ഭ​​യു​​ടെ 39-ാമ​​ത് പൊ​​തു​​സം​​ഘ​​മാ​​ണ് അ​​ടു​​ത്ത ആ​​റു വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള സ​​ഭാ ​​നേ​​തൃ​​ത്വ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

ഫാ. ​​ബെ​​ന്നി ന​​ൽ​​ക്ക​​ര (വി​​ക​​ർ ജ​​ന​​റ​​ൽ, അ​​ജ​​പാ​​ല​​ന പ്രേ​​ഷി​​ത​​ത്വ​​ത്തി​​ന്‍റെ കൗ​​ൺ​​സി​​ല​​ർ) ഫാ. ​​ബി​​നോ​​യ് ഇ​​ല​​വു​​ങ്ക​​ൽ (വി​​ദ്യാ​​ഭ്യാ​​സം, മാ​​ധ്യ​​മം), ഫാ. ​​ടോം അ​​റ​​യ്ക്ക​​ൽ (സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​നം, ആ​​തു​​ര സേ​​വ​​നം) ഫാ. ​​ജോ​​സ​​ഫ് പൊ​​ൻ​​മാ​​ണി (ധ​​ന​​കാ​​ര്യം) എ​​ന്നി​​വ​​രാ​​ണു കൗ​​ൺ​​സി​​ല​​ർ​​മാ​​ർ. ഫാ. ​​ഷി​​ജോ ആ​​റ്റു​​പു​​റ​​മാ​​ണ് ജ​​ന​​റ​​ൽ ഓ​​ഡി​​റ്റ​​ർ.

Tags : Fr. Dr. Paul Achandi CMI Prior General

Recent News

Corehub Up