x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും പൊ​തു​അ​വ​ധി ബാ​ധ​കം; ഉ​ത്ത​ര​വി​റ​ക്കി സ​ര്‍​ക്കാ​ര്‍


Published: December 2, 2025 10:22 PM IST | Updated: December 2, 2025 10:22 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ വോ​ട്ടെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ല്‍ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ക്കി പൊ​തു​ഭ​ര​ണ വ​കു​പ്പ്. ത​ദ്ദേ​ശ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഡി​സം​ബ​ർ ഒ​മ്പ​ത്,11 തീ​യ​തി​ക​ളി​ല്‍ അ​ത​ത് ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി.

ഡി​സം​ബ​ർ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും ഡി​സം​ബ​ർ 11ന് ​തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഡി​സം​ബ​ർ ഒ​മ്പ​ത്,11 തീ​യ​തി​ക​ളി​ല്‍ അ​ത​ത് ജി​ല്ല​ക​ളി​ല്‍ പൊ​തു അ​വ​ധി​യും, നെ​ഗോ​ഷ്യ​ബി​ള്‍ ഇ​ൻ​സ്ട്രു​മെ​ന്‍റ് ആ​ക്‌​ട് അ​നു​സ​രി​ച്ചു​ള്ള അ​വ​ധി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ നി‍​ർ​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ഫാ​ക്ട​റി, പ്ലാ​ന്‍റേ​ഷ​ൻ മ​റ്റ് ഇ​ത​ര വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും കൂ​ടി പൊ​തു​അ​വ​ധി ല​ഭ്യ​മാ​ക്കു​ന്ന​തി​നോ അ​ല്ലെ​ങ്കി​ല്‍ അ​വ​ർ​ക്ക് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ന​ല്‍​കു​ന്ന​തി​ന് തൊ​ഴി​ല്‍ ഉ​ട​മ​ക​ള്‍​ക്ക് നി​ർ​ദ്ദേ​ശം ന​ല്‍​കു​ന്ന​തി​നോ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

 

Tags : government declared public holiday local body election polling day educational institutions government offices

Recent News

Corehub Up