x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നത്തിൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ; എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ക്കും


Published: March 11, 2026 01:33 AM IST | Updated: March 11, 2026 01:33 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്ത് ധാ​​​​ര​​​​ണ​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​ശേ​​​​ഷം തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​ൻ ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ തീ​​​​രു​​​​മാ​​​​നം. ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​ശേ​​​​ഷം ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണി​​​ത്.

ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും നി​​​​ല​​​​പാ​​​​ട് മാ​​​​ർ​​​​ച്ച് 14ന​​​​കം അ​​​​റി​​​​യി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ഷ്‌്ട്രീയ തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ആ​​​​ചാ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​ർ​​​​ണാ​​​​യ​​​​ക നി​​​​ല​​​​പാ​​​​ട് മു​​​​ന്ന​​​​ണി ച​​​​ർ​​​​ച്ച​​​​ചെ​​​​യ്ത് തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​താ​​​​കും ഉ​​​​ചി​​​​ത​​​​മെ​​​​ന്ന് ചി​​​​ല മ​​​​ന്ത്രി​​​​മാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​രു​​​ന്നു.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ യു​​​​വ​​​​തീ​​​​പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​ണ് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് സ്വീ​​​ക​​​രി​​​ക്കു​​​ക. 2019 ൽ ​​​​യു​​​​വ​​​​തീപ്ര​​​​വേ​​​​ശ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ടു തി​​​​രു​​​​ത്തി​​​​യാ​​​​ണ് ബോ​​​​ർ​​​​ഡി​​​​ൽ പു​​​​തി​​​​യ പ്ര​​​​മേ​​​​യം വ​​​​ന്ന​​​​ത്.

2019ൽ ​​​​ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ യു​​​​വ​​​​തി​​​​ക​​​​ളെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത് പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഏ​​​​റെ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്ടി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ന്ന​​​​ത്തെ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​മു​​​​ന്ന​​​​ണി ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യ​​​വും ഏ​​​​റ്റു​​​​വാ​​​​ങ്ങി.

Tags : Sabarimala women's entry LDF Government stand

Recent News

Corehub Up