തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് രീതിയിൽ കോപ്പിയടിച്ച ഉദ്യോഗാർഥി പിടിയിൽ. തിരുവനന്തപുരം പനവിള സ്വദേശിയായ അനീഷ് ബാബു ആണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ ആയിരുന്നു സംഭവം.
ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷയ്ക്കിടെയാണ് ബ്ലൂടൂത്ത് ഉപയോഗിച്ച് അനീഷ് ബാബു കോപ്പിയടിച്ചത്. ഹാളിലേക്ക് മൊബൈൽ ഫോണ്‍ കടത്തിയ അനീഷ് ബാബു ചോദ്യ പേപ്പർ ഫോട്ടോ എടുത്ത് സുഹൃത്തിന് നൽകി.
സുഹൃത്ത് ഉത്തരങ്ങള്‍ പറഞ്ഞു നൽകിയത് ബ്ലൂൂത്ത് വഴി കേട്ട് എഴുതുന്നതിനിടെയാണ് പിടിയിലായത്. ഇതേ തുടർന്ന് അനീഷിനെ ഫോർട്ട് പോലിസ് അറസ്റ്റ് ചെയ്തു.
Tags : kerala police psc arrest trivandrum