x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരമനയിലെ കൊലപാതകശ്രമം: വീട്ടമ്മയെ കുത്തിയത് മാനസികസമ്മര്‍ദ്ദം മൂലമെന്നു മൊഴി

തിരുവനന്തപുരം ബ്യൂറോ
Published: June 18, 2026 02:22 PM IST | Updated: June 18, 2026 02:22 PM IST

പേരൂര്‍ക്കട: കരമന സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതക ശ്രമം മാനസിക സമ്മര്‍ദം മൂലമെന്നു പ്രതിയുടെ മൊഴി. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ ആനാവൂര്‍ മുളവന്‍കോട് റോഡരികത്ത് വീട്ടില്‍ താമസിക്കുന്ന എസ്. ബിജു (44) ആണ് കിള്ളിപ്പാലം കരിമഠം സ്വദേശിനിയായ 52 കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിടിയിലായത്.

വീട്ടമ്മയുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ കരിമഠത്ത് ഇവരെ കാണാന്‍ പോകുമായിരുന്നുവെന്നും പിന്നീട് ഈ ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായി എന്നും പോലീസ് പറയുന്നു. നിരന്തരം ഇവര്‍ വിളിച്ച് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നുവെന്നും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വീട്ടമ്മ ആവശ്യപ്പെട്ടുവെന്നുമാണ് പ്രതി പറയുന്നത്.

ഇതോടെ മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ട ഇയാള്‍ തന്‍റെ കാറുമെടുത്ത് പാപ്പനംകോട് ബസ് ഗാരേജിന് സമീപം തമലം ഭാഗത്തേക്ക് പോകുന്ന റോഡിലെത്തി. പിന്നീട് വീട്ടമ്മയെ വിളിച്ച് ഈ ഭാഗത്ത് എത്താന്‍ ആവശ്യപ്പെട്ടു. ഇവര്‍ വന്നപ്പോള്‍ കാറിനുള്ളില്‍ കയറാനും പുറത്തുപോകാമെന്നും പ്രതി അറിയിച്ചു.

വാഹനത്തിനുള്ളില്‍ കയറിയ ഉടന്‍ പ്രതി തന്‍റെ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് വീട്ടമ്മയുടെ കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അവശനിലയിലായ ഇവര്‍ കാറില്‍ നിന്നു പുറത്തേക്ക് വീണു. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പ്രതി കാറുമായി സ്ഥലം വിട്ടയുടനെ ഇയാളെ പിന്തുടര്‍ന്നു. ഒടുവില്‍ വെള്ളായണിഭാഗത്തു വച്ച് കാര്‍ തടഞ്ഞാണ് പിടികൂടിയത്.

പോലീസ് കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് മരണപ്പെട്ട ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞുവരുന്നത്. കരമന പോലീസ് അറസ്റ്റുചെയ്ത പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Tags : Housewife stabbed mental stress

Recent News

Corehub Up