x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: ഡി.​കെ. ശി​വ​കു​മാ​ർ


Published: April 6, 2026 04:21 PM IST | Updated: April 6, 2026 04:21 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. 96 സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ശി​വ​കു​മാ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​ന്ദി​ര ഗ്യാ​ര​ണ്ടി സ്കീം ​ന​ട​പ്പി​ലാ​ക്കു​മെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ഒ​രു കാ​ര്യം പ​റ​ഞ്ഞാ​ൽ കോ​ൺ​ഗ്ര​സ് അ​ത് ചെ​യ്തി​രി​ക്കും. അ​ങ്ങ​നെ ഒ​രു പാ​ര​മ്പ​ര്യം കോ​ൺ​ഗ്ര​സി​നു​ണ്ട്. ക​ർ​ണാ​ട​ക​യി​ലും തെ​ല​ങ്കാ​ന​യി​ലും ഇ​തൊ​ക്കെ ന​ട​പ്പി​ലാ​യി​ട്ടു​ണ്ട് എ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ ഡീ​ൽ ഉ​ണ്ടെ​ന്നും ശി​വ​കു​മാ​ർ ആ​രോ​പി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും മ​ന്ത്രി​മാ​രെ കേ​ന്ദ്രം അ​പ​മാ​നി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ അ​ത് ന​ട​ക്കു​ന്നി​ല്ല. ഇ​ത് ബി​ജെ​പി​യു​മാ​യു​ള്ള അ​ന്ത​ർ​ധാ​ര​യു​ടെ ഭാ​ഗ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബം പോ​ലും അ​ഴി​മ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും എ​ന്നാ​ൽ അ​വ​യി​ലൊ​ന്നും ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നി​ല്ലെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Tags : assembly election kerala dk shivakumar udf

Recent News

Corehub Up