തിരുവനന്തപുരം: സംസ്ഥാനത്തെ ജനവിരുദ്ധ സർക്കാരിനെതിരെ കേരള ജനത ഒന്നടങ്കം വിധിയെഴുതുമെന്ന് മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്കാ ലാംബ. ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ സർക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്നതെന്നും അവർ വിമർശിച്ചു.
അരുവിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്‍റെ തൊളിക്കോട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ശബരിമലയിലെ സ്വർണക്കൊള്ള ആരോപണം മുതൽ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയതും കെഎസ്ആർടിസിയുടെ തകർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും, വി.എസ്. ശിവകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അവർ അഭ്യർഥിച്ചു.
തൊളിക്കോട് പഞ്ചായത്ത് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ചായം സുധാകരന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജെബി മേത്തർ എംപി മുഖ്യപ്രഭാഷണം നടത്തി.
Tags : Alka Lamba Congress Assembly Election Pinarayi Vijayan