തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. കാപ്പാ നിയമപ്രകാരം അറസ്റ്റിനുള്ള ഉത്തരവിറങ്ങിയ ശേഷം പുത്തൻപാലം രാജേഷ് ഒളിവിലാണെന്നും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പോലീസ് അറിയിക്കുന്നു.
പുത്തൻപാലം രാജേഷ് എന്നറിയപ്പെടുന്ന രാജേഷ് തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ ആയി 50ഓളം കേസുകളിൽ പ്രതിയാണ്. 2026ൽ വീണ്ടും കേസുകളിൽ പ്രതിയായതോടെയാണ് കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനുപിന്നാലെ പുത്തൻപാലം രാജേഷ് ഒളിവിലാണെന്ന് പോലീസ് അറിയിക്കുന്നു. ഫോട്ടോയിൽ കാണുന്ന ആളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നാണ് നിർദേശം.
Tags : kerala police crime news puthenpalam rajesh trivandrum