കൊച്ചി: താരസംഘടനയായ അമ്മയുടെ ഓഫീസ് സ്റ്റാഫ് അതുല്യ വീണ്ടും നിയമനടപടിക്ക്. നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്കി.
മാനസിക പീഡനവും ഗൂഢാലോചനയും നടക്കുന്നുവെന്ന് ആരോപിച്ചാണ് അതുല്യയുടെ പരാതി.
അമ്മ ഓഫീസില്‍ നിന്നും അതുല്യയെ പുറത്താക്കിയിരുന്നു. അന്ന് അതുല്യ പോലീസില്‍ തൊഴില്‍ പീഡന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ ഉണ്ണി ശിവപാലും കുക്കു പരമേശ്വരനും എടുത്ത നടപടി റദ്ദാക്കി അതുല്യയെ അമ്മയില്‍ തിരിച്ചെടുത്തതായി പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചിരുന്നു.
അതുല്യയ്ക്കെതിരായ നടപടിക്ക് കാരണക്കാരനായ ഉണ്ണി ശിവപാലിന് സംഘടന നിര്‍ബന്ധിത അവധി നല്‍കുകയും ടെയ്തിരുന്നു. നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ വീണ്ടും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ടാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും ലേബര്‍ ഓഫീസര്‍ക്കും അതുല്യ ഇപ്പോള്‍ പരാതി നല്‍കിയത്.
നീന കുറുപ്പ് നല്കിയ പരാതിയുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ നിന്നും തന്നെ വിളിച്ചിരുന്നതായും നേരിട്ട് ഹാജരാകാനും പരാതിയില്‍ ചോദ്യം ചെയ്യണമെന്നും അറിയിച്ചിരുന്നു. ഇത് നീന കുറുപ്പ് നടത്തുന്ന ഗൂഢാലോചനയാണ് എന്നാണ് അതുല്യയുടെ ആരോപണം.
Tags : Mental harassment Neena Kurup Unni Shivapal