തൃശൂര്‍: മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി രാജന് പല്ലന് പിന്തുണ നല്‍കുമെന്നും വർഗീസ് വ്യക്തമാക്കി. പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് എം.കെ. വർഗീസ് കോണ്‍ഗ്രസിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് പ്രതികരിച്ചത്.
"കോണ്‍ഗ്രസ് ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശtരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു ബന്ധം മാത്രമെ താനും ഇടതുപക്ഷവുമായും ഉള്ളൂ.'-വര്‍ഗീസ് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും യാതൊരു വാഗ്ദാനവും ഇല്ല. പ്രവര്‍ത്തനരംഗത്ത് വാഗ്ദാനമില്ലാതെ തുടരും. ഇത്തവണ യുഡിഎഫ് ഭരിക്കും. തന്റെ പഴയ തറവാടാണ് കോണ്‍ഗ്രസെന്നും അന്ന് അങ്ങനെ സംഭവിച്ചുപോയി എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
Tags : assembly election kerala mk varghese congress