x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംഗീത സംവിധായകൻ റിനിൽ ഗൗതം അന്തരിച്ചു

വെബ്ഡെസ്ക്
Published: September 29, 2026 12:34 AM IST | Updated: September 29, 2026 12:34 AM IST

റി​​​നി​​​ൽ ഗൗ​​​തം

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ റി​​​നി​​​ൽ ഗൗ​​​തം (50) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ ത്തുട​​​ര്‍ന്നാ​​​ണ് അ​​​ന്ത്യം.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ബാ​​​ഡ്മി​​​ന്‍റ​​​ൺ ക​​​ളി​​​ച്ച ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട റി​​​നി​​​ൽ, വീ​​​ട്ടി​​​ലെ​​​ത്തി​​​യപ്പോൾ കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ജ​​​ന​​​പ്രി​​​യ​​​ന്‍, വാ​​​ധ്യാ​​​ര്‍, പി​​​ഗ്‌മാന്‍, സാ​​​ന്‍റ് സി​​​റ്റി, വ​​​ടു, കാ​​​ന്താ​​​രി, ന​​​ജ​​​സ്, വേ​​​ലു​​​കാ​​​ക്ക തു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​ക​​​ള്‍ക്കും ഒ​​​ട്ടേ​​​റെ സീ​​​രി​​​യ​​​ലു​​​ക​​​ള്‍ക്കും സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​ന​​​വും പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​ത​​​വും നി​​​ര്‍വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

വ​​​യ​​​നാ​​​ട് പൊ​​​ഴു​​​ത​​​ന സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സു​​​കു​​​മാ​​​ര​​​ൻ - ദേ​​​വ​​​കി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തിന് എ​​​രൂ​​​രി​​​ലെ കൊ​​​പ്പ​​​റ​​​മ്പ് അ​​​യ്യ​​​ൻകാളി സ്മാ​​​ര​​​ക മ​​​ന്ദി​​​ര​​​ത്തി​​​ല്‍ പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ഇ​​​രു​​​മ്പ​​​നം പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ക്കും.

Tags : MusicDirector RinilGautam PassedAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up