ആയിഷ ചേലപ്പുറം
ചെറുവാടി: സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് വാർഡ് അംഗം മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂർ 17-ാം വാർഡ് അംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുമായ ആയിഷ ചേലപ്പുറം (53) ആണ് മരിച്ചത്.
ചെറുവാടി- കാരാളിപ്പറമ്പ് റോഡിൽ പൊറ്റമ്മലിൽ വച്ച് ശനിയാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആയിഷയെ ഉടൻ തന്നെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.
സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ കബറടക്കി.
ഭർത്താവ്: മുഹമ്മദ് ചേലപ്പുറത്ത്.മക്കൾ: മുഹമ്മദ് അല്ലാമ ഇഖ്ബാൽ, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇജാസ്. മരുമകൾ: ഹിബ തെനങ്ങാപറമ്പ്.
Tags : PanchayatMember Dies ScooterAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Aisha