കൊച്ചി: മദ്യലഹരിയില്‍ സലൂണ്‍ ജീവനക്കാരെ ആക്രമിച്ച യുവാവ് പിടിയില്‍. പനമ്പിള്ളി നഗര്‍ സ്വദേശിയായ സുഭാഷാണ് പിടിയിലായത്. മുടി വെട്ടിയതിന് കൂടുതൽ തുക വാങ്ങിയെന്ന് ആരോപിച്ചാണ് കടയിലെത്തിയ ഇയാള്‍ ചുറ്റികകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എറണാകുളം സൗത്ത് പാലത്തിന് താഴെ മെട്രോ എന്ന സലൂണില്‍ ഇന്നലെ രാത്രിയാണ് സംഭവം.
ചുറ്റികൊണ്ട് സലൂണ്‍ ജീവനക്കാരനായ നിസാമുദ്ദീനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. നിസാമുദ്ദീന്റെ കൈക്ക് പരിക്കേറ്റു. രണ്ടാഴ്ച മുമ്പ് 100 രൂപ നല്കി സുഭാഷ് സലൂണില്നിന്നു മുടി വെട്ടിയിരുന്നു. എന്നാല്‍ മറ്റൊരു സ്ഥലത്ത് 80 രൂപയാണ് മുടി വെട്ടാന്‍ വാങ്ങിയത്.
20 രൂപ കൂടുതല്‍ വാങ്ങിയെന്ന് പറഞ്ഞാണ് ഇയാള്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. പോലീസ് എത്തി അറസ്റ്റ് ചെയ്തിട്ടും ഇയാള്‍ അസഭ്യവര്‍ഷം തുടര്‍ന്നു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ജയില്‍ ശിക്ഷയടക്കം അനുഭവിച്ചിട്ടുണ്ട്. വീട്ടിലും സ്ഥിരമായി പ്രശ്നമുണ്ടാക്കിയതിനെതുടര്ന്നു പോലീസിന് പലതവണ ഇടപെടേണ്ടി വന്നിട്ടുണ്ട്.
Tags : Police arrest beat up staff saloon