x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട്; ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് പ്ര​തി​യാ​കും

വെബ് ഡെസ്‌ക്
Published: August 6, 2026 10:50 AM IST | Updated: August 6, 2026 11:16 AM IST

പി.​എ​സ്. പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട് കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് പ്ര​തി​യാ​കും. കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം‌ ഇ​ന്ന് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം എ. ​അ​ജി​കു​മാ​റി​നെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ക്കും. എ​സ്ഐ​ടി വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വി​ജി​ല​ൻ​സി​ലെ അ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. മേ​ൽ​നോ​ട്ട ചു​മ​ത​ല​യ്ക്ക് മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക കൈ​മാ​റി. എ​സ്പി​മാ​രാ​യ ജു​വ​ന​പ്പു​ടി മ​ഹേ​ഷ്, എം.​ജെ. സോ​ജ​ൻ, ആ‍​ർ. ബി​നു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ന​ൽ​കി​യ​ത്.

വി​ജി​ല​ൻ​സ് മേ​ധാ​വി മ​നോ​ജ് എ​ബ്ര​ഹാ​മാ​ണ് പ​ട്ടി​ക ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല​യി​ലെ മെ​യി​ൻ സ്റ്റോ​റി​ലേ​ക്ക് സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 2017 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​ത്ത് 10 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

Tags : PSPrashanth Accused Sabarimala Ghee DevaswomBoard Vigilance

Recent News

Corehub Up